‘ആഗ്മ’ യാഥാർഥ്യമായി

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമ വേദിയായ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (ആഗ്മ) ഉത്‌ഘാടനം ഇന്ന് തിരുവനന്തപുരം പ്ലാമൂട് ഏ. ജി. ഇവാഞ്ചലിസ്റ്റിക് സെന്ററിൽ വച്ച് നടന്ന മീറ്റിങ്ങിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു നിർവഹിച്ചു.

അരനൂറ്റാണ്ട് കാലം മാധ്യമ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച എൽ. സാമിനെ, പാസ്റ്റർ എ. സി ശാമുവേലിന്റെ പേരിലുള്ള
മാധ്യമ പുരസ്കാരം ഏ. ജി.മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ ടി. വി. പൗലോസ് നൽകി ചടങ്ങിൽ ആദരിച്ചു

post watermark60x60

പാസ്റ്റർ അനിൽ കൊടിത്തോട്ടം സമ്മേളനത്തിൽ പ്രസംഗിച്ചു .
അഗ്മയുടെ ലോഗോയുടെ പ്രകാശനവും ഇന്ന് നടന്ന സമ്മേളത്തിൽ നിർവ്വഹിക്കപ്പെട്ടു.

അഗ്മ പ്രസിഡണ്ട് പാസ്റ്റർ ഡി. കുഞ്ഞുമോൻ ചടങ്ങിന്റെ അദ്ധ്യക്ഷനായിരുന്നു. എൽ. സാം, വൈ. ഡാനിയേൽ, പാസ്റ്റർ ബാബു ജോർജ് പത്തനാപുരം എന്നിവർ അഡ്വൈസറി ബോർഡംഗങ്ങളായിട്ടുള്ള അഗ്മയ്ക്ക് ശക്തമായ നേതൃത്വമാണുള്ളത്.

പാസ്റ്റർ ഡി. കുഞ്ഞുമോൻ (പ്രസിഡണ്ട്), പാസ്റ്റർ ഷാജി ആലുവിള (വൈസ് പ്രസിഡണ്ട്), പാസ്റ്റർ പോൾ മാള (സെക്രട്ടറി), പാസ്റ്റർ ടി.വി. ജോർജ്കുട്ടി, പാസ്റ്റർ സജി ചെറിയാൻ (ജോ. സെക്രട്ടറിമാർ), ജിനു വർഗീസ് (ട്രഷറാർ)
പാസ്റ്റർ കെ. കെ. ഏബ്രഹാം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ മോൻസി.കെ.വിളയിൽ (കോർഡിനേറ്റർ), കെ. എൻ. റസൽ, ഷാജൻ ജോൺ ഇടയ്ക്കാട്, പാസ്റ്റർമാരായ സി. പി. രാജു, സാം ഇളമ്പൽ, ജോർജ് ഏബ്രഹാം (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് നേതൃത്വം നല്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like