ലേഖനം: ഭൂമിയിലെ നരകം | രമ്യ ഡേവിഡ് ഭരദ്വാജ്

ഈ ‘ഭൂമിയിലെ സ്വർഗത്തിൽ’ പിറന്ന ഭാരതത്തിന്റെ പുത്രിയായിരുന്നു അവൾ. ആ സ്വർഗം തന്നെ അവൾക്കു ഒരു നരകമായി തീരുമെന്ന് ആരും ഒരിക്കലും സ്വപ്നത്തിൽപ്പോലും കരുതിയിട്ടുണ്ടാവില്ല. ഭാരതത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ ഉള്ളത് ജമ്മുകശ്‍മീരിൽ ആണെന്നു പണ്ടാരോ പറഞ്ഞതായ് ഓർക്കുന്നു. അതേ, ആർക്കും എടുത്തു താലോലിക്കുവാൻ തോന്നുന്ന ഭംഗി അവളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്നു. ഒരിക്കൽ തന്റെ മാതാപിതാക്കളുടെ ദുഃഖം മറക്കുവാൻ കരണമായിരുന്ന സുന്ദരിയായ ആ കുഞ്ഞു മാലാഖയുടെ ചിരിയും കളിയും ആ താഴ്‌വരയിലെ കാറ്റിൽ അലിഞ്ഞില്ലാതെ ആയിരിക്കുന്നു. അമ്മിഞ്ഞ പാലിന്റെ മണം മാറാത്ത മോണകൾ കാട്ടിയുള്ള ചിരിയിൽ കാമം കാണുവാൻ കാട്ടാളന്മാർക്ക് എങ്ങനെ കഴിഞ്ഞു. ആ കാട്ടാളന്മാരെ അവൾ അപ്പൂപ്പാ, മാമാ, ചേട്ടാ എന്നൊക്കെ തന്നെയാവും വിളിച്ചത്. അവളുടെ കുഞ്ഞു ശരീരത്തിൽ കൈവെച്ചപ്പോൾ സ്വന്തം കുഞ്ഞുങ്ങളുടെ സ്പർശനം എന്തേ ഓർമവന്നില്ല. ആ ക്ഷേത്രത്തിനുള്ളിൽ കിടന്നു എത്ര തവണ അവൾ ദൈവത്തെ വിളിച്ചിട്ടുണ്ടാകും?. ‘റേപ്’ എന്ന വാക്കിന്റെ അർത്ഥം അറിയാത്ത അവൾ അത് നൽകുന്ന വേദന നന്നായറിഞ്ഞു. ഇനി ഒരിക്കലും ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന്‌ ഒരു വലിയ തീരുമാനം അവൾ എടുത്തിരിന്നിരിക്കണം. പിറന്ന മണ്ണിൽ ആറടി മണ്ണ്കൂടി അവൾക്കില്ലാതെ പോയി. ഒരു പെണ്ണായി പിറന്നതായിരുന്നു അവൾ ചെയ്ത ഏക തെറ്റ്. അവൾക്കു നീതിനേടി കൊടുക്കുവാൻ ലോകം ജാതിയും മതവും നോക്കാതെ എഴുന്നേൽകട്ടെ. ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അത് ഇതാണ് എന്ന് അവളുടെ കൊച്ചു ഗ്രാമത്തെ നോക്കി പറയേണ്ടിയിരിക്കുന്നു.

– രമ്യ ഡേവിഡ് ഭരദ്വാജ്, ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.