സെന്റ് തോമസിന്റെ വരവ് ഒരു കളക്ടീവ് മിത്ത്: കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ച് പഠനം നടത്തിയ സൂസന്‍ വിശ്വനാഥന്‍

സെന്റ് തോമസിന്റെ വരവ് ഒരു കളക്ടീവ് മിത്താണെന്ന് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ച് പഠനം നടത്തി ‘ദ ക്രിസ്റ്റ്യന്‍സ് ഓഫ് കേരള’ എന്ന പുസ്തകം രചിച്ച സൂസന്‍ വിശ്വനാഥന്‍. 2000 വര്‍ഷങ്ങളായി സിറിയന്‍ ക്രിസ്താനികളാല്‍ സിറിയന്‍ ക്രിസ്താനികള്‍ക്കായി പ്രചരിപ്പിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന ഒന്നാണിത്.

ഒരു സമൂഹശാസ്ത്രജ്ഞ എന്ന നിലയില്‍ എന്റെ നിലപാട്, സെയ്ന്റ് തോമസ് കേരളത്തില്‍ വന്നു എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് സാങ്കല്‍പികമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. തോമസും സംഘവും സൂറത്ത് കച്ച് എന്നിവിടങ്ങള്‍ വഴി കേരളതീരം ലക്ഷ്യം വെച്ച് യാത്ര ചെയ്തു എന്നത് അനുമാനിക്കാവുന്നതാണ്. കേരളത്തിലേക്ക് കപ്പല്‍ എത്തിച്ചേര്‍ന്നു എന്നത് ഒരു സാധ്യതയാണ് സാധ്യത മാത്രം.

സിറിയന്‍ ക്രിസ്താനികള്‍ക്കായി പ്രചരിപ്പിക്കപ്പെടുന്നത് നുണ തന്നെ ആയിരിക്കും. പക്ഷെ ഞാന്‍ അങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കണ്ടെത്തിയ തെളിവുകള്‍ സമൂഹശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം താത്പര്യം ഉണ്ടാക്കുന്നവ ആയിരിക്കും.

post watermark60x60

നാം ചര്‍ച്ച ചെയ്യുന്നത് ശരിതെറ്റുകളുടെ പ്രാതിനിധ്യത്തെക്കുറിച്ചാണ്. പ്രാതിനിധ്യത്തിന്റെ സാധ്യതകളെതക്കുറിച്ചല്ല. അതായത്. ശരിതെറ്റുകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും സമൂഹങ്ങളും വ്യക്തികളും തങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഇതിനെ സ്വീകരിക്കുന്ന രീതികളെക്കുറിച്ചും ആണ് സമൂഹശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like