ഖത്തർ ചാപ്റ്റർ ഉത്‌ഘാടനവും സംഗീത വിരുന്നും

ദോഹ: ഖത്തറിൽ പുതിയായി ആരംഭിച്ച ക്രൈസ്തവ എഴുത്തുപുര ചാപ്റ്ററിന്റെ പ്രവർത്തന ഉത്‌ഘാടനം 2018 മെയ് അഞ്ചിന് വൈകിട്ട് ഏഴു മണി മുതൽ മുതൽ ഒൻപതര വരെ ദോഹ ബെഥേൽ എ.ജി. ഹാളിൽ വച്ച് നടത്തപെടുന്നതാണ്. പാസ്റ്റർ പ്രേം കുമാർ ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്റർ ഉത്‌ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിൽ പാസ്റ്റർ ബ്ലസൻ ചെറിയനാട് (ക്രൈസ്തവ എഴുത്തുപുര പ്രൊജക്റ്റ് ഡയറക്ടർ) മുഖ്യസന്ദേശം നൽകും. ക്രൈസ്‌തവ എഴുത്തുപുര ദോഹാ ടീം പുതുതായി രൂപം കൊടുത്ത മ്യൂസിക് ടീമായ റാഫാ ബീറ്റ്‌സ് ഒരുക്കുന്ന പ്രത്യേക സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ് .

ഖത്തറിലെ വിവിധ സഭകളിൽ നിന്നും നിരവധി ദൈവദാസൻന്മാരും വിശ്വാസികളും ഉത്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ക്രൈസ്തവ എഴുത്തുപുര ഖത്തർ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉത്ഘാടന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ ദോഹയിലുള്ള എല്ലാ അഭ്യുദയ കാംഷികളെയും ഞങ്ങൾ ഈ യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like