ചെറുചിന്ത:നിത്യ ജീവിതത്തിൽ നരകത്തെ വിലയ്ക്കു വാങ്ങുന്നവർ | ഷിജു മാത്യു

നിത്യ ജീവിതത്തിൽ നാം പലപ്പോഴും നരകതുല്യമായ ജീവിതം വിലയ്ക്കു വാങ്ങുന്നവരും പലരെയും അതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നവരും ആണ് .

ഞാൻ പലരെയും കണ്ടിട്ടുണ്ട്;എന്റെ തന്നെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്

വണ്ടി ഓടിക്കുമോൾ, ഹോട്ടലിൽ, കടകളിൽ, church ഇൽ ചെല്ലുമ്പോൾ മറ്റുള്ളവർ നമ്മളോട് എങ്ങനെ  പെരുമാറണമെന്ന് നമ്മുടെ മനസ്സിൽ കുറിച്ച് വച്ചിട്ടുണ്ട്; അതിനു വിപരീതമായി അവർ നമ്മളോട് പ്രീതികരിക്കുമ്പോൾ നാം അസ്സ്വസ്ഥരാകുന്നു.

പലപ്പോഴും അതിന്റെ തിക്താനുഭവങ്ങൾ നമ്മുടെ കുടുംബാംഗങ്ങൾ ആണ് അനുഭവിക്കുന്നത്.

അവരോടോപ്പോം ചിലവിടേണ്ട സായാഹ്നങ്ങൾ ശത്രൂ  എടുത്തുകൊണ്ടു പോകുന്നു, അത് മൂലം കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴുന്നു.

ഇനിയും ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ വരുമ്പോൾ നമുക്കു നമ്മോടു തന്നെ 3 കാര്യങ്ങൾ ചോദിക്കാം ;

  1. ആരാണ് ഇതിൽ തെറ്റു ചെയ്‌തവൻ.
  2. ആരാണ് അതിന്റെ ശിക്ഷ അനുഭവിക്കേണ്ടത്
  3. ഇപ്പോൾ ശരിക്കും ആരാണ് അതിന്റെ ശിക്ഷ അനുഭവിച്ചത്.

മത്തായി 7-12 ഇങ്ങനെ പറയുന്നു – മനുഷ്യർ നിങ്ങൾക് ചെയ്യണം എന്ന് നിങ്ങൾ ഇച്ഛിക്കുന്നത് ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ.

ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.