ഹാര്‍വെസ്റ്റ് യു.എസ്.എ ടി.വി പ്രവര്‍ത്തകസമിതി വിപൂലികരിച്ചു

വിശാല പ്രവര്‍ത്തന പദ്ധതികളുമായി മൂന്നാം വര്‍ഷത്തിലേക്ക്

ഹൂസ്റ്റണ്‍: ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ആത്മീയ ചലനം സൃഷ്ടിച്ച ഹാര്‍വെസ്റ്റ് യു.എസ്.എ. ചാനല്‍, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ രജിസ്ട്രേഷനോടെ പുതിയ സംഘാടകരെയും മികച്ച അണിയറ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തന വിശാലതയിലേക്ക്.

ഹാര്‍വെസ്റ്റ് യു.എസ്.എ ടിവി അഡ്മിനിസ്ട്രേഷന്‍ & ഓപ്പറേഷന്‍സ് ഡയറക്ടറായി ജോയി തുമ്പമണ്‍, ഡയറക്ടര്‍ ഓഫ് പ്രൊഡക്ഷന്‍സായി ജോണ്‍സന്‍ ജോര്‍ജ് (റോയി), ന്യൂസ് & ഇവന്‍റ്സ് ഡയറക്ടേഴ്സായി പാസ്റ്റര്‍ ഷാജി കാരയ്ക്കല്‍, ഇവാ. കുര്യന്‍ ഫിലിപ്പ് (ഷിക്കാഗോ), ഏബ്രഹാം മോനിസ് (ഡാളസ്), ജെയിംസ് മുളവനാൽ, മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റുമാരായി ബിനോയ് (ഡാളസ്), പോള്‍ മാത്യു (ഒക്കലഹോമ), കോര്‍പ്പറേറ്റ് അഫേഴ്സ് ഡയറക്ടറായി ഷേര്‍ലി ചാക്കോ (സിയാറ്റില്‍), ലീഗല്‍ അഡ്വൈസറായി അഡ്വ. മാത്യു വൈരമണ്‍, ഹാര്‍വെസ്റ്റ് നെറ്റ്‌വർക്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി (യുഎസ്എ/കാനഡ) റോയി ടി. മാസ് ജോര്‍ജ് (ഹൂസ്റ്റണ്‍), അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്സായി തമ്പി പി. തോമസ് മാറാനാഥാ (ഷിക്കാഗോ), തമ്പി (മോഡേണ്‍ ഒപ്റ്റിക്കല്‍സ് – ഹൂസ്റ്റണ്‍) എന്നിവരെ ചുമതലപ്പെടുത്തിയതായി ഹാര്‍വെസ്റ്റ് ടി.വി നെറ്റ്വര്‍ക്ക് ഫൗണ്ടര്‍ & സി.ഇ.ഒ. ബിബി ജോര്‍ജ് ചാക്കോ, ഡയറക്ടര്‍ സിജി ബിബി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രേക്ഷക താത്പ്പര്യം മുന്‍നിര്‍ത്തി പാസ്റ്റര്‍ കെ.സി ജോണ്‍ -ഫ്ളോറിഡയുടെ നേതൃത്വത്തില്‍ പ്രെയര്‍ ലൈനില്‍ പ്രാര്‍ത്ഥനാ ശ്രംഖലയും ആരംഭിച്ചിട്ടുണ്ട്. പാസ്റ്റര്‍ വിക്ടര്‍ ജോര്‍ജ് (സിയാറ്റില്‍), പാസ്റ്റര്‍ ടോമി ജോസഫ് (ഒഹിയോ), മറീനാ ജോണ്‍സന്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ പ്രെയര്‍ കോ-ഓര്‍ഡിനേറ്റർമാരായി പ്രവര്‍ത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like