നാഗ്പൂര്‍ : ബ്രദര്‍ ആര്‍. എസ്. വി. രചിച്ച 95 ഗാനങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ വിശ്വാസ ഗാനങ്ങള്‍ എന്ന പാട്ട് പുസ്തകത്തിന്റെ മൊബൈൽ ആപ്പ് പുറത്തിറങ്ങി. എല്ലാ ഗാനങ്ങളുടെയും വരികള്‍, അതോടൊപ്പം തന്നെ ഗാനങ്ങള്‍ ശ്രവിക്കാന്‍ ഉള്ള സൗകര്യം ഈ ആപ്പില്‍ ലഭ്യമാണ്. ആപ്പിനുള്ളില്‍ തന്നെ ഈ ഗാനങ്ങളുടെ വീഡിയോ കാണുവാനുള്ള ഫീച്ചര്‍ ഉടനെ ലഭ്യമാകും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു. ആദ്യപടിയായി ആൻഡ്രോയിഡിലും പിന്നീട് iOS ലും ലഭ്യമാകും. Shalom Design S2dio ആണ് നിർമാതാക്കൾ.