ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ പി.വൈ. പി. എ സൺഡേസ്കൂൾ വാർഷികം നടന്നു

റാന്നി: ഈസ്റ്റ് സെന്റർ പി.വൈ. പി.എ വാർഷികം അനുഗ്രഹിതമായി നടന്നു. സെന്റർ പി.വൈ. പി.എ പ്രസിഡന്റ് ഷിജു തോമസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സ്വാഗതം തോമസ് ഏബ്രഹാം പറഞ്ഞു. വാർഷികത്തിൽ മുഖ്യ സന്ദേശം പി.വൈ. പി.എ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ ഇവാ: സിനോജ് ജോർജ് നടത്തുകയും പി.വൈ. പി.എ കേരള സ്റ്റേറ്റ് ട്രഷറർ ജസ്റ്റിൻ നെടുവേലിൽ മുഖ്യ അഥിതി ആയി പങ്കെടുത്തു. സെന്റർ പാസ്റ്റർ രാജു മേത്രാ, പാസ്റ്റർ ബെൻസൻ തോമസ് പാസ്റ്റർ ജെയിംസ്‌കുട്ടി, പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ എബ്രഹാം വർഗ്ഗീസ്, പാസ്റ്റർ കെ. എസ്. മത്തായി എന്നിവർ പ്രസംഗിച്ചു. പ്രസ്തുത മീറ്റിംഗിൽ ഡോ. ബ്ലെസ്സൻ മേമന, പാസ്റ്റർ സ്റ്റാൻലി കുമളി എന്നിവർ സംഗീത ശുശ്രൂഷയ്ക് നേതൃത്വം നൽകി. സുബിൻ പട്ടമ്പലത്തു നന്ദി പറഞ്ഞു…
സൺഡേസ്കൂൾ പരീക്ഷയിലും പി.വൈ.പി.എ സൺഡേസ്കൂൾ താലന്ത് പരിശോധന യിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിധരണം ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like