വിദ്യാഭ്യാസ സഹായ വിതരണം പ്രേം കുമാർ നിർവ്വഹിക്കുന്നു

എക്സൽ vbs 2018 ന് ഇന്ന് സമാപനം
ഏപ്രിൽ 2 മുതൽ നടന്നു വന്ന എക്സൽ VBS ഇന്ന് നടക്കുന്ന വിവിധ പ്രോഗ്രാമുകളോടെ സമാപിക്കുന്നു. രാവിലെ 8:45 മുതൽ ശുഭ്രവസ്ത്ര ധാരികളായി പ്ലകാർഡുകളും ബലൂണുകളും മുദ്രാവാക്യങ്ങളുമായി വാദ്യമേളങ്ങളുമായി 250 ഓളം VBS കുഞ്ഞുങ്ങളും അദ്ധ്യാപകരും വോളന്റിയേഴ്സും മാതാപിതാക്കളും സഭാവിശ്വാസികളും നയിക്കുന്ന ഗംഭീര VBS റാലി ഉണ്ടായിരിക്കുന്നതാണ്. വയലാ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നിന്നും ആരംഭിക്കുന്ന റാലി VBS ഡയറക്ടർ പാസ്റ്റർ ഷിബു കെ. ജോൺ ഫ്ലാഗ് ഓഫ് ചെയ്യും. വയലാ ഉടയാംവിള ജംഗ്ഷൻ വഴി കയറുമുറ്റത്തുപടി വരെ പോയി റാലി തിരികെ എത്തും. പിന്നീട് നടക്കുന്ന സമാപന മീറ്റിംഗ് പാസ്റ്റർ സാംകുട്ടി ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ശ്രീ പ്രേംകുമാർ ഉൽഘാടനം ചെയ്യുകയും വിദ്യാഭ്യാസ സഹായ വിതരണം, സമ്മാനദാനം എന്നിവ നിർവഹിക്കുകയും ചെയ്യും. VBS കുട്ടികളുടെയും മറ്റുള്ളവരുടെയും വിവിധ പരിപാടികൾ നടക്കും. സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലയിൽ പെട്ടവർ ആശംസകൾ അറിയിക്കും. യുവജന സെക്രട്ടറി ബിനോയി സി. ബി നന്ദി പ്രകാശിപ്പിക്കും.
ഡയറക്ടർമാരായി പാസ്റ്റർ ഷിബു കെ ജോൺ കല്ലട, സജീവ് TVM. എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.