ആൽപ്പാറ എക്സൽ വി. ബി. എസ് സമാപിച്ചു

തൃശൂർ: ബിബ്ലി ഫെസ്റ്റ് 2018 എന്ന പേരിൽ നടത്തിയ സംയുക്ത വി ബി എസ് അനുഗ്രഹമായി സമാപിച്ചു. ഏപ്രിൽ 2 മുതൽ 6 വരെ ആൽപ്പാറ ഐ പി സി സഭാ ഹാളിൽ സെന്റർ പാസ്റ്റർ ടി. പി പൗലോസ് ഉത്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ പാസ്റ്റർ. പി ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. 500 ഓളം കുട്ടികൾ വിവിധ ദിവസങ്ങളിലായി പങ്കെടുക്കുകയും 60 ലധികം അധ്യാപകരും ബ്ലസ്സൺ പി ജോൺ, ഷിനു തോമസ്, ബാദുഷ എ. ആർ തുടങ്ങിയവർ ക്ലാസുകളെടുത്തു. പാസ്‌ടർമാരായ, ജോബി, തോമസ്, ഷൈജു, സാം ഈശോ സഹോദരന്മാരായ ടി. സി പൊൾ, ബെന്നി, റെജി തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.