സഭാഹാൾ സമർപ്പണവും മാസയോഗവും

പത്തനംതിട്ട: ഊന്നുകൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതുതായി പണി കഴിപ്പിച്ച സഭാഹാളിന്റെ സമർപ്പണ ശുശ്രൂഷയും ചെങ്ങന്നൂർ സെന്റർ മാസയോഗവും 07-04-2018 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

പ്രസ്തുത ശുശ്രൂഷയുടെ അധ്യക്ഷത പാസ്റ്റർ ജേക്കബ് ജോർജ് (സെന്റർ മിനിസ്റ്റർ, ചെങ്ങന്നൂർ) നിർവ്വഹിക്കുന്നതാണ്.
സമർപ്പണശ്രുശൂഷ റവ. ഡോ. ടി. ജി. കോശി (സീനിയർ ജനറൽ മിനിസ്റ്റർ) നടത്തും.

post watermark60x60

ഡോ. റ്റി. പി. എബ്രഹാം (ആക്ടിംഗ് പ്രസിഡന്റ്, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്), പാസ്റ്റർ എബ്രഹാം ജോസഫ്‌ (ജനറൽ സെക്രട്ടറി, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) എന്നിവർ മുഖ്യ പ്രഭാഷകരാണ്.

ഊന്നുകൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകനായി
പാസ്റ്റർ എബ്രഹാം പി. ജോസഫ് സേവനമനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like