ലേഖനം: മധുകണം | രമ്യ ഡേവിഡ്

ഒരു പക്ഷെ അവൻ കട്ടത് താൻ പിടിക്കപ്പെട്ടാൽ ആവോളം ഭക്ഷണം തന്നു അവർ അവനെ തിരികെ വിടുമെന്ന് കരുതി ആയിരിക്കും.

വിശപ്പിനാൽ വിറച്ച തന്റ കരങ്ങൾ ബന്ധിക്കുവാനായ് താൻ നാണം മറക്കുവാൻ അരയിൽചുറ്റിയ ഉടുതുണി ഉരിയുമെന്നു ഒരിക്കലും കരുതിയില്ലായിരിക്കും.

പിച്ചക്കാശുപോലുമില്ലാത്ത തന്റെ ഭാണ്ഡത്തിൽ ധനികന്മാർ കയ്യിട്ടുവരുമെന്നും അവൻ സ്വപ്നത്തിൽ പോലും നിനച്ചിട്ടുണ്ടാവില്ല.

ആദ്യമായ് ഒരാൾ തനിക്കൊപ്പം സെൽഫിയെടുത്തപ്പോൾ വായിലൂടൊഴുകിയ ചോര തുടക്കുവാൻ കഴിയാത്തതിൽ ലജ്ജിക്കുവാൻ മാത്രം വളർന്നിരുന്നോ അവന്റെ മനസ്സ്‌??

ആരുംപറയാതെ, വേദനയാൽ അവൻ പുരികമുയർത്തിത് എന്തേ ആരും കണ്ടില്ല. അതല്ലേ അല്പം കഴിഞ്ഞപ്പോൾ ലോകമനസ്സിനു മുഴുവൻ വേദനയുടെ കയ്പു തന്നിട്ട് ആ മധുകണം ഇരുകണ്ണുകളും എന്നെന്നേക്കുമായി അടച്ചതു.

– Remya David Bhardwaj, Delhi

-ADVERTISEMENT-

-ADVERTISEMENT-

You might also like