സുവിശേഷ ചിത്രം”The Word” റിലീസ് ചെയ്തു

നിശ്ചയമായും ഏവരും കണ്ടിരിക്കേണ്ടതായ ഒരു ചിത്രമെന്ന് സോഷ്യല്‍ മീഡിയ

The Word  എന്ന, കൊച്ച് സുവിശേഷ ചിത്രം യൂറ്റ്യൂബില്‍ !

post watermark60x60

കൃസ്തു, കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന, The Word – എന്ന മലയാളം ഹ്രസ്വചിത്രം യൂറ്റ്യൂബ് വഴി റിലീസ് ചെയ്യപ്പെട്ടു.

ഈസ്റ്റര്‍ സ്പെഷല്‍ പ്രോഗ്രാം എന്ന നിലയില്‍, മാര്‍ച്ച് 31 തിയതി അര്‍ദ്ധരാത്രിയാണ്  ചിത്രം യൂറ്റൂബ് വഴി റിലീസ് ചെയ്തത്….ജാതി മത ഭേതമേന്യേ ഒട്ടേറെ പ്രേക്ഷകര്‍ ഈ ചിത്രം ഇതിനോടകം സ്വീകരിച്ച് കഴിഞ്ഞു.

Download Our Android App | iOS App

16 മിനിറ്റ്സ് മാത്രം ദൈര്‍ഘ്യമുള്ള ഈ കൊച്ചു ചിത്രം , ഒരു കൊച്ച് കഥയും , ഒട്ടേറെ നന്മകളുള്ള ഒരു വിഷയവും , ഒപ്പം അര്‍ത്ഥവത്തായ ഒരു ആത്മീയഗാനവും നമുക്ക് സമ്മാനിക്കുന്നു.

വചനം എങ്ങിനെ ധ്യാനിക്കണം, ജീവിതത്തില്‍ എപ്രകാരം അത് പകര്‍ത്തേണം എന്ന സന്ദേശം യേശുകൃസ്തു തന്നെ, ഒരു സ്വപ്നത്തിലൂടെ ഒരു വീട്ടമ്മയ്ക്ക് പകര്‍ന്നുകൊടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ദൃശ്യ ഭാഷയും, അവതരണരീതിയും കൊണ്ട് ചിത്രം കാണികള്‍ക്ക് ഒരു വ്യത്യസ്ഥ അനുഭവം സമ്മാനിക്കുന്നു.

നിശ്ചയമായും ഏവരും കണ്ടിരിക്കേണ്ടതായ ഒരു ചിത്രം !

ഫാ: ബിജു ജോസഫ് ചിത്രത്തില്‍ കൃസ്തുവിന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

അനില്‍.കെ.ചാമി ചായാഗ്രഹണവും,  വര്‍ഗീസ് ജോസ് മുനമ്പം  , ചിത്രത്തിന്റെ രചന – സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഫാ: സിബി കൈതാരന്‍ ആണ് ചിത്രത്തിന് വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്ത് കൊടുത്തത്.
എല്ലാറ്റിനും ഉപരി ഇത്രത്തോളം സാദ്ധ്യമാക്കിയ , സര്‍വ്വേശ്വരന് നന്ദിയോടെ…..

-ADVERTISEMENT-

You might also like