പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ സുവിശേഷ റാലി നടത്തി

വാര്‍ത്ത: ചാക്കോ കെ തോമസ്‌

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ കൺവൻഷന് മുന്നോടിയായി ശുഭ്ര വസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്ത സുവിശേഷ വിളംബര റാലി നടത്തി. പാസ്റ്റർമാരായ ഗുണശീലൻ, സമാധാന പ്രഭു,  ഡി.ജോൺ എന്നിവർ നേതൃത്യം നൽകി. ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്ക്കൂളിന് സമീപത്തെ പെന്തക്കോസ്ത് മിഷൻ കൺവൻഷൻ സെന്ററിൽ ഏപ്രിൽ 5മുതൽ 8 വരെയാണ് കൺവൻഷൻ.
കൺവൻഷനിൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന, 7-ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിനും രാത്രി 10 നും ഉണർവ് യോഗം, വൈകിട്ട് 6ന് സുവിശേഷ പ്രസംഗം ,ഗാനശുശ്രൂഷ എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഏപ്രിൽ 8 ന്  ( ഞായർ ) രാവിലെ 9 -ന് മംഗലാപുരം, ഗോവാ, ഷിമോഗാ, ഹാസൻ ,മൈസൂർ, തുംകൂരു തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന നടക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന് നഗരത്തിലെ വിവിധയിടങ്ങളിലേക്ക് ബി.എം.ടി .സി ബസ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ടെന്ന് മിഷൻ പ്രവർത്തകർ അറിയിച്ചു.

(ദി പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സുവിശേഷ വിളംബര റാലി)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading