അവധിക്കാലം ആഘോഷമാക്കുവാൻ ഇന്ന് വി.ബി.എസ്സുകൾക്ക് തുടക്കം

തിരുവല്ല: അവധിക്കാലം ആഘോഷമാക്കുവാൻ ഇന്ന് വിബിഎസ്സുകൾക്ക് തുടക്കം. പാട്ടുകളും, കഥകളും, ആക്ഷൻ പാട്ടുകളും, മാജിക്കും, പപ്പറ്റും കൊണ്ട് അവധിക്കാലത്ത് കുഞ്ഞുങ്ങളിലേയ്ക്ക് സുവിശേഷം പങ്കുവെയ്ക്കപ്പെടുകയാണ് വി.ബി.എസ്സുകളിൽ.
പ്രമുഖ വി.ബി.എസ് പ്രവർത്തനങ്ങൾ നിരവധി ഡയറക്ടേഴ്സിന് പരിശീലനം നൽകി വി.ബി.എസുകൾക്ക് നേതൃത്വം നൽകുവാൻ അയയ്ക്കുന്നു.
“കഴിഞ്ഞ നാളുകളേക്കാൾ സഭകളും ദൈവദാസൻമാരും മാതാപിതാക്കളും വി.ബി.എസ്സുകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് എക്സൽ വി.ബി എസ്സ് ഡയറക്ടർ ബിനു വടശ്ശേരിക്കര ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു..

post watermark60x60

തെറ്റായ ജീവിതത്തിലേക്ക് പോകാതെ കുഞ്ഞുങ്ങളെ ക്രിസ്തുവിനെ കാണിച്ചു കൊടുക്കുവാനുള്ള ഉത്തമ മാർഗ്ഗമാണ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ എന്ന് ട്രാൻസ്ഫോമേഴ്സ് വി.ബി.എസ്സിന് നേതൃത്വം നൽകുന്ന ഇവാ. റെനി വെസ്ലി പറഞ്ഞു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പഠിപ്പിക്കുവാൻ തക്കവണ്ണമുള്ള സിലബസാണ് ട്രാൻസ്ഫോമേഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
നിരവധി സംഘടനകൾ നിലവിൽ വി.ബി.എസ്സ് പ്രവർത്തനങ്ങളിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ 25% കുഞ്ഞുങ്ങളുടെ ഇടയിൽ പോലും എത്തപ്പെടുവാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

വി.ബി.എസ്സ് ആഘോഷമാക്കുവാൻ വാഹന സൗകര്യങ്ങളുമായി സഭകൾ രംഗത്തുണ്ട്. കുഞ്ഞുങ്ങൾക്ക് ലഘുഭക്ഷണവും നൽകാറുണ്ട്. സ്നേഹ വിരുന്നാണ് വി.ബി.എസ്സുകളുടെ മറ്റൊരു പ്രത്യേകത.

Download Our Android App | iOS App

ഈ വി.ബി.എസ് സീസണിൽ എകദേശം ഒരുലക്ഷത്തിൽ പരം കുഞ്ഞുങ്ങൾ വി.ബി.എസ്സുകളിൽ പങ്കെടുക്കും എന്നതാണ് അനൗദ്യോഗിക കണക്കുകൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like