ഐ. പി. സി. നോർത്തേൺ റീജിയൻ സെൻട്രൽ സോൺ  കൺവെൻഷനും പാസ്റ്റേഴ്‌സ്  സെമിനാറും സമാപിച്ചു. 

ന്യൂ ഡൽഹി :ഐ. പി. സി. നോർത്തേൺ റീജിയൻ സെൻട്രൽ സോൺ കൺവെൻഷനും പാസ്റ്റേഴ്സ് സെമിനാറും രോഹിണി സെക്ടർ 13 ലുള്ള എം സി ഡി ഹാളിൽ നടന്ന സംയുക്ത ആരാധനയോടുകൂടി സമാപിച്ചു.

post watermark60x60

പാസ്റ്റർ തോമസ്‌ ഫിലിപ്പ് തന്റെ മുഖ്യ സന്ദേശത്തിൽ ഓർപ്പിച്ചു “നമ്മുടെ ഹൃദയത്തിലെ ഭയത്തെ അറിയുന്നവനാണ് നമ്മുടെ ദൈവം. നമ്മുടെ ഭയത്തിന്റെ നടുവിൽ മാറി നിൽക്കുന്നവനല്ല, അതിന്റെ നടുവിൽ നിൽക്കുന്ന കർത്താവു നമ്മുടെ പ്രശ്‌നത്തിന്റെ നടുവിൽ ഇറങ്ങി വരുന്നവനാണ് നമ്മുടെ ദൈവം. ”

പാസ്റ്റർ ഫിലിപ്പോസ് മത്തായി അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ്‌ സാമുവേൽ സങ്കിർത്തനം വായിച്ചു. പാസ്റ്റർ ലാജിപോൾ കർത്തൃ മേശക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ പി. എം. ജോൺ പ്രസംഗിച്ചു.

Download Our Android App | iOS App

മാർച്ച്‌ 29 വ്യാഴം മുതൽ മാർച്ച്‌ 31ശനി  വരെ രോഹിണി 8-സി മാർക്കറ്റിലുള്ള ഐ. പി. സി. എൻ. ആർ ബെഥേൽ ചർച്ചിൽ വച്ചു  സുവിശേഷ യോഗങ്ങളും ബൈബിൾ ക്ലാസ്സുകളും നടന്നു

പ്രസ്‌തുത സമ്മേളനം റീജിയൻ വർക്കിങ് പ്രസിഡന്റ്‌ പാസ്റ്റർ പി. എം ജോൺ ഉൽഘാടനം ചെയ്തു.

പാസ്റ്റർ തോമസ്‌ ഫിലിപ്പ് (കേരളം ), ഡോ. അബി ചന്ദ്ര സേട്ടിയ (ഡൽഹി ),ഇവരെ കൂടാതെ റീജിയണിലെ സീനിയർ പാസ്റ്റർമാരും ദൈവവചനം പ്രഘോഷിച്ചു.

സെൻട്രൽ സോൺ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.

പി. വൈ. പി. എ, സൺ‌ഡേ സ്കൂൾ, സോദരി സമാജം സമ്മേളനം നടന്നു.

പാസ്റ്റർ ഐസക്‌ വി ജോൺ, തോമസ്‌ മാത്യു, മാത്യു പാപ്പച്ചൻ എന്നിവർ  കൺവെൻഷന്റെ നടത്തിപ്പിന്റെ  ചുമതലകൾ വഹിച്ചു. .

ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുത്തു.

പാസ്റ്റർ തോമസ്‌ ഫിലിപ്പ് പ്രസംഗിക്കുന്നു, പാസ്റ്റർ എസ്. ബൈജു  പരിഭാഷപെടുത്തുന്നു.

-ADVERTISEMENT-

You might also like