സൗത്ത് സോൺ വൈ പി ഇ ക്യാമ്പിന് അനുഗ്രഹിത സമാപനം

തിരുവനന്തപുരം:ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ, കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന സൗത്ത് സോൺ വൈ പി ഇ ക്യാമ്പിന് സമാപിച്ചു. മാർച്ച് 29 ,30 ,31 ( വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ നടന്ന ത്രിദിന ക്യാമ്പ് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ വച്ച് ആണ് നടന്നത്. ‘ ഹഗിയാസ്മോസ്’ (വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളായി സമർപ്പിക്കുക, റോമ.6:19) എന്നതായിരുന്നു ക്യാമ്പ് ചിന്താവിഷയം.
വ്യത്യസ്തവും ആനുകാലിക പ്രസക്തിയുള്ളതും ആത്മീയ പ്രചോദനം നൽകുന്നതുമായ വിവിധ സെഷനുകളായി ക്രമീകരിച്ചത് പവ്വർ മീറ്റീംഗ്, മിഷൻ ചലഞ്ച്, കൗൺസിലിംഗ്, ദുരൂപദേശ ബോധവൽക്കരണ ക്ലാസ് സൈബർ സുരക്ഷ ക്ലാസ്, ഗാന പരിശീലനം കരിയർ ഗൈഡൻസ് തുടങ്ങിയ സെഷനുകളും കുട്ടികൾക്കായി തിമത്തി ഇന്സ്റ്റിറ്റ്യൂട്ട് നടത്തിയ സ്പെഷ്യൽ പ്രോഗ്രമുകളും ഈ വർഷത്തെ ക്യാമ്പ് സവിശേഷതയായിരുന്നു
ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ പാ. ജോസ് ബേബി(സൗത്ത് സോൺ വൈ പി ഇ രക്ഷാധികാരി) അദ്ധ്യക്ഷത അലങ്കരിച്ച സമ്മേളനത്തിൽ ഇന്ത്യ പൂർണ സുവിശേഷ ദൈവസഭ കേരള സംസ്ഥാനത്തിന്റെ അധ്യക്ഷൻ പാസ്റ്റർ സി സി തോമസ് മുഖ്യ അതിഥിയായിരുന്നു .ബ്ര. വിനോദ് ( സൗത്ത് സോൺ വൈ പി ഇ സെക്രട്ടറി) കൃതജ്ഞത അറിയിച്ചു. ഗാനശുശ്രൂഷ ക്ക് സൗത്ത് സോൺ ക്വയർ നേതൃത്വം നൽകി. ഏകദേശം ആയിരത്തി മുന്നൂറോളം വരുന്ന ജനപങ്കാളിത്തം അവസാന ദിനത്തിൽ ഉണ്ടായിരുന്നു
ഏകദേശം 125-ഓളം യുവതി യുവാക്കൾ കർത്താവിൻറെ വേലയ്ക്കായി സമർപ്പിച്ചു ക്യാമ്പിനോടനുബന്ധിച്ച് സ്നാന ശുശ്രൂഷ നടത്തി
പ്രകൃതിയുടെ വശ്യ സൗന്ദര്യം വ്യക്തമാക്കുന്ന നെയ്യാർ ഡാമിന്റെ തട്ടകത്തിൽ ആയിരുന്നു സൗത്ത് സോൺ വൈ പി ഇ ക്യാമ്പ്.

സൗത്ത് സോൺ മീഡിയയുടെ മുഖപത്രമായ “വോയിസ്‌ ഓഫ് സൗത്ത് സോൺ ” പാസ്റ്റർ cc തോമസ് പ്രകാശനം ചെയ്തു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.