ഖത്തറിൽ ഏപ്രിൽ 3 വരെ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്ന് മുന്നറിയിപ്പ്

ഖത്തറിൽ ഏപ്രിൽ 3 വരെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് മെറ്ററോളജി വിഭാഗം അറിയിച്ചു.

തിരശ്ചീന ദൂര ക്കാഴ്ച 2 കിലോമീറ്ററിൽ താഴെ ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റിനെ തുടർന്ന് വേണ്ടത്ര മുൻ കരുതൽ എടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പരമാവധി പുറത്ത് പോവുന്നത് ഒഴിവാക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഡ്രൈവ് ചെയുമ്പോൾ കാർ വിൻഡോസ് അടച്ചിടുക, കണ്ണുകൾ തിരുമ്മാതിരിക്കുക തുടങ്ങീ നിർദേശങ്ങളാണ് അവയിൽ പ്രധാനം.

post watermark60x60

ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഹൃദ്രോഗികൾ, ഗർഭിണികൾ എന്നിവർക്കൊക്കെ പൊടിക്കാറ്റ് അടിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ 3 വരെ പൊടിക്കാറ്റ് വീശുമെന്നാണ് ഖത്തറിലെ മെറ്ററോളജി വിഭാഗം അറിയിച്ചിട്ടുള്ളത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like