ലേഖനം:ജോസെഫിന്റെ പാണ്ടികശാല 4 | ജിജോ തോമസ് ബാംഗ്ലൂർ

4. യോസേഫെ അങ്ങു എങ്ങനെ പ്രലോഭനത്തെ അതിജീവിച്ചു?
ഉല്പത്തി 38:15 യെഹൂദാ അവളെ കണ്ടപ്പോൾ….. ഒരു വേശ്യ എന്നു നിരൂപിച്ചു.
ഉല്പത്തി 39:10 അവൾ ദിനംപ്രതി………………. അവൻ അവളെ അനുസരിച്ചില്ല.
പ്രിയരേ നിങ്ങൾക്കു വന്ദനം. !
ഒരു വ്യക്തിയുടെ ഉള്ളിൽ സദാചാരബോധം ഉണ്ടാക്കുന്നതിൽ തന്റെ ചെറു പ്രായം മുതൽ ലഭിക്കുന്ന അറിവുകളും, ശിക്ഷണങ്ങളും നിർണായക പങ്കു വഹിക്കുന്നു. ഇങ്ങനെ ഒരു ചൊല്ല് ഉണ്ട്‌, ചെറുപ്പകാലത്തുള്ള ശീലം മറക്കുമോ മനുഷ്യൻ ഉള്ള കാലം. പടവലം കൃഷി ചെയുന്ന കർഷകനോട് അതിന്റെ അഗ്ര ഭാഗത്തിൽ ഒരു ചെറു കല്ല് കെട്ടി തൂക്കുന്നതു എന്തിനു എന്ന് ചോദിച്ചാൽ, താൻ പറയും അതു നേരെ വളരാൻ വേണ്ടിയാന്നെന്നു.
ചെറു പ്രായത്തിൽ തന്നെ മാതാവിന്റെ സ്നേഹം കിട്ടാതെ പിതാവിന്റെ സ്നേഹത്തിലും കരുതലിലും വളർന്ന യോസേഫ് തന്റെ ജീവിതത്തിന്റെ ആദ്യം ഘട്ടം മാത്രം ഭവനത്തിൽ വളർന്നു, എന്നാൽ അധികം വൈകാതെ തന്റെ സഹോദരന്മാരിൽ ഉണ്ടായ പകയും (ഉല്പ 37:5), വിദ്വെഷവും(ഉല്പ 37:8), അസൂയയും (ഉല്പ 37:11) നിമിത്തം, ഇരുൾ നിറഞ്ഞ ജീവിതത്തിലേക്ക് നീങ്ങി.
37ആം അദ്ധ്യായത്തിൽ യോസേഫിനെ വിൽക്കുന്നതും, അവരുടെ പിതാവിനെ വിശ്വസിപ്പിക്കുന്നതും, യാക്കോബിന്റെ കരച്ചിലും പ്രതിപാദിച്ചു നിർത്തിയിട്ടു പിന്നീട് യോസേഫിനെ പറ്റി പറഞ്ഞിരിക്കുന്നത് 39ആം അധ്യായത്തിൽ ആണ്. ഇതിനിടയിൽ യോസേഫിന്റെ കുടുംബത്തിൽ നിന്നും യഹൂദ ഒഴികെ മറ്റുള്ള ആരെയും 38ആം അദ്ധ്യായത്തിൽ കാണുന്നില്ല.
38-ആം അദ്ധ്യായത്തിൽ…
യഹൂദ സഹോദരന്മാരെ വിട്ടുപിരിയുന്നു
താൻ കുടുംബസ്ഥനാകുന്നു.
തന്റെ മക്കൾക്ക്‌ ഭാര്യമാരെ കണ്ടെത്തുന്നു
തന്റെ ഭവനത്തിൽ മരണം യഹോവ നിമിത്തം ഉണ്ടാകുന്നു.
മരുമകളുമായി ഉള്ള ബന്ധത്തിൽ തന്റെ “മുഖം ” നഷ്ടപ്പെടുന്നു.
യാക്കോബിന്റെ മക്കളിൽ ഭവനം വിട്ടു പോയവർ രണ്ടുപേർ:- യഹൂദയും യോസേഫും. രണ്ടുപേരും തങ്ങളുടെ ജീവിതത്തിൽ പ്രലോഭങ്ങളിൽ അകപ്പെടുന്നു. രണ്ടുപേരിൽ സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിൽ യോസേഫ് വിജയിക്കുന്നു, യഹൂദയോ പരാജയപ്പെടുന്നു. ഈ രണ്ടു അദ്ധ്യായങ്ങളിൽ തങ്ങളുടെ ജീവിതത്തിൽ കടന്നുവന്ന സാഹചര്യവും അതിനെ നേരിടുന്നതും പല ഭാഗത്തും ദർശിക്കാൻ കഴിയുന്നുണ്ട്.
യഹൂദ സഹോദരന്മാരോടൊപ്പം അപ്പന്റെ ആടുകളെ മേയ്ക്കുമ്പോൾ യോസേഫ് പൊട്ടകിണറ്റിൽ ആയിരുന്നു. തന്റെ സഹോദരന്മാർ വിധിച്ച മരണ വിധിയിൽ, അതിൽ മാറ്റം വരുത്തുവാൻ യഹൂദയുടെ ചിന്തയും വാക്കും ഒരു കാരണമായി.
അപ്പന്റെ ആടുകളെ മേയ്ച്ചു മടങ്ങി വന്നിട്ട് യഹൂദ മാത്രം ഭവനവും സഹോദരന്മാരെയും വിട്ടു പുറപ്പെട്ടു. യഹൂദയുടെ ജീവിതത്തിൽ യഹൂദ തീരുമാനം കൈക്കൊണ്ടതും, താൻ ചെയ്യുന്നതും എല്ലാം യഹോവ കണ്ടിരുന്നു. (സങ്കീർത്തനം 139:2) താൻ കനാന്യന്റെ മകളെ കണ്ടു, അവളിലൂടെ മക്കൾ അങ്ങനെ തന്റെ സ്വന്ത വഴി തെരഞ്ഞെടുത്തു. യഹൂദ ചെയുന്ന ഓരോ കാര്യത്തിലും, തന്റെ ജീവിതത്തിൽ തീരുമാനം കൈകൊള്ളുന്നതിൽ വൈകുന്നവനല്ല എന്ന് കാണാൻ കഴിയും.
ജോസെഫിന്റെ ജീവിതത്തിൽ ഉണ്ടായ പ്രലോഭനത്തെ ഒന്നു വിശകലനം ചെയ്താൽ ചില കാര്യങ്ങൾ നമുക്ക് കാണാൻ കഴിയും.
യജമാനൻ തനിക്കുള്ളതൊക്കെയും യോസേഫിനെ ഏല്പിച്ചിച്ചിരിന്നുന്നതിനാൽ തന്റെ ഉത്തരവാദിത്തം വളരെ വ്യക്തതയോടെ മനസിലാക്കി. അതുകൊണ്ട് താൻ പ്രലോഭനത്തിനു വഴങ്ങിയില്ല.
ഈ വീട്ടിൽ എന്നേക്കാൾ വലിയവനില്ല ” എന്ന് പറയുമ്പോൾ യോസേഫ് തന്നെ ആക്കിവെച്ച സ്ഥാനത്തെകുറിച്ചു സദാ ബോധവാനായിരുന്നു.
തന്റെ ഉത്തരവാദിത്തം തന്നിൽ നിക്ഷിപ്തം ആയിരിക്കുമ്പോഴും തനിക്കു നിഷേധിക്കപ്പെട്ടതിന്റെ അതിരുകളെ സംബന്ധിച്ച് ബോധ്യം ഉണ്ടായിരുന്നു.
തന്നോട് പോത്തിഫറിന്റെ ഭാര്യ ആവശ്യപ്പെട്ട കാര്യം, താൻ ചെയ്‌താൽ അതു “ദൈവത്തോട് പാപം ചെയുന്നു” എന്നു പറയുമ്പോൾ തന്റെ ശരീരം ദൈവത്തിന്റെ മന്ദിരം ആണ് എന്ന ചിന്ത വാക്കിലൂടെ അവളോട് പറയുന്നു.
തന്റെ ഹൃദയത്തിലെ ഉറച്ച തീരുമാനങ്ങൾ കാരണം സ്വയം “മലിനപ്പെടുന്നത് നിരസിച്ചു “.
ദിനംപ്രതി പറഞ്ഞിട്ടും- ചുരുക്കത്തിൽ പല പ്രാവശ്യം താൻ പരീക്ഷണം നേരിട്ടു. പക്ഷേ വശീകരണ വാക്കുകൾക്ക് ചെവി കൊടുത്തില്ല.
തന്റെ ജീവിതത്തിൽ എടുത്ത തീരുമാനം നിമിത്തം, ഒരിക്കലും അവളെ അനുസരിക്കാൻ തയാറായില്ല.
യോസേഫിന്റെ ബാഹ്യ സൗന്ദര്യം പോത്തിഫറിന്റെ ഭാര്യയിൽ ആഗ്രഹം ഉണർത്തിച്ചയെങ്കിൽ, യോസേഫ് തന്നിലെ സൗന്ദര്യം ആസ്വദിക്കാൻ തയാറായില്ല.
ഇവിടെ യോസേഫിന്റെ ജീവിതത്തിൽ ഉണ്ടായ സാഹചര്യം തീർച്ചയായും തന്നിൽ ഉള്ള “ദൈവതേജസ്സ്‌ “നഷ്ടപ്പെടാൻ കാരണം ആകാമായിരുന്നു. എന്നാൽ താൻ ആ ദൈവീക കാഴ്ചപ്പാട് നഷ്ടപ്പെടുത്താൻ തയാറായില്ല. ആദിമമാതാപിതാക്കളുടെ ജീവിതത്തിൽ ശ്രെദ്ധിച്ചാൽ ഹവ്വയുടെ കണ്ണിൽ തോന്നൽ ഉളവാക്കി. അതുപോലെ ഇവിടെ യജമാനന്റെ ഭാര്യക്കും മോഹം ഉളവായി. ഹവ്വ കണ്ണുകൊണ്ടു കണ്ടതിൽ നിന്നും ആ വൃക്ഷ ഫലം തിന്മാൻ നല്ലതെന്നും കാണ്മാൻ ഭംഗിയുള്ളതെന്നും ജ്ഞാനം പ്രാപിപ്പാൻ അഭികാമ്യം എന്നു കണ്ടു, ആ ഫലം പറിച്ചു തിന്നു. അതത്രേ തോട്ടത്തിൽ നിന്നും പുറത്താകാൻ ഒരു കാരണം. എല്ലാം ഇതിനു സമാനമായ സംഭവം യഹൂദയുടെ ജീവിതത്തിൽ കാണാൻ കഴിയും അവകാശം ഉള്ള, ചെങ്കോൽ പിടിക്കാൻ യോഗ്യതയുള്ള ഗോത്രത്തിന്റെ പിതാവായി പിൽക്കാലത്തു അറിയപ്പെട്ട യഹൂദയുടെ മുൻകാല ചരിത്രം തകർച്ചയുടേതാണ്. പക്ഷേ അന്നു തന്റെ യാത്ര മദ്ധ്യേ തന്റെ ദൃഷ്ടിയിൽ കണ്ടപ്പോൾ മനസ്സിൽ രൂപപ്പെട്ട നിരൂപണങ്ങൾക്കു താൻ കീഴ്പ്പെട്ടു. നോട്ടം തെറ്റിയ കുതിരയ്ക്കു ഓട്ടം തെറ്റിയ ചരിത്രമേ ഉള്ളു.
മടങ്ങി വന്ന യഹൂദയെ കുറ്റം വിധിക്കാനോ, മാറ്റി നിർത്താനോ മറ്റു സഹോദരന്മാർ തുനിഞ്ഞില്ല എന്നതു മഹത്തായ സ്വഭാവം തന്നെ.
നമ്മിൽ പലരും ഒരു കാര്യത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കാറുണ്ട്. ഒരു ദൈവപൈതൽ സാഹചര്യങ്ങളിൽ അടിപ്പെട്ടു ജഡത്തിന്റെ താത്കാലികസന്തോഷം തിരഞ്ഞെടുത്താൽ ആത്മാവിന്റെ നിത്യ ദണ്ഡനം അത്രേ പ്രാപിക്കുന്നത്, എബ്രായ ലേഖനത്തിൽ പൗലോസ് “പാപത്തിന്റെ ചതി (എബ്രായർ 3:13) “എന്നു ഇതിനെകുറിച്ചു പരാമർശിക്കുന്നു.
ഒന്നു വ്യെക്തം യോസേഫ് ആ പ്രലോഭനത്തിൽ അടിമപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ തന്റെ ജീവിതത്തിൽ താൻ സുരക്ഷിതൻ ആകുമായിരുന്നു. എന്നാൽ അവൻ അതിനെ ജയിച്ചതിനാൽ പിന്നീട് ക്ഷാമകാലത്തു നിർണായകമായ തീരുമാനം കൈകൊണ്ടു ജനതകളെയും, എന്തിനേറെ തന്റെ കുടുംബത്തെയും രക്ഷിക്കുവാൻ സാധിച്ചു. അതെ, യോസേഫ് ഫലപ്രദമായ വൃക്ഷം !.
പ്രിയരേ, നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ തകർക്കാൻ മുൻപിൽ ഉപാധികളോടെ പാപത്തിന്റെ ചതികൾ വരുമ്പോൾ ഒന്നു മനസിലാക്കുക :- ഈ പരീക്ഷകളിലൂടെ നിന്നോടുള്ള വാഗ്‌ദത്തം നടപ്പിലാകാതിരിപ്പാൻ, പിശാചു ശ്രെമിക്കുന്നു, പ്രലോഭിപ്പിക്കുന്നു. ഒരുപക്ഷെ സ്വയം ചിന്തിച്ചേക്കാം, മറ്റു ആർക്കും ഇല്ലാത്ത പ്രതികൂലം, പ്രലോഭനം എന്തുകൊണ്ടു വരുന്നു? മനസിലാക്കുക, മരണം എന്ന ഘോരവിപത്തിൽ നിന്നും ലോകത്തെ നേടിയെടുക്കാൻ ദൈവത്തിന്നു നിന്നോട് വാഗ്‌ദത്തം ഉണ്ട്‌!. യോസേഫിനെ നോക്കുവിൻ, തനിക്കു ഉപദേശം തരുവാൻ മാതാപിതാക്കളില്ല, സഹോദരങ്ങളില്ല. പ്രിയ സ്നേഹിതാ, നിങ്ങൾ ചെയ്‍വാൻ ഉദ്ദേശിക്കുന്ന കർമങ്ങൾ ചെയ്യിക്കാതെ, നിങ്ങളുടെ മാതാവ് പലപ്പോഴും തടസ്സം ചെയ്യുമ്പോൾ, നിങ്ങളുടെ അഭിപ്രായത്തെ കേൾക്കാതെ പിതാവ് കോപിഷ്ഠനാകുമ്പോൾ, നമ്മുടെ മനസ്സിൽ സ്നേഹത്തിന്റെ, ബഹുമാനത്തിന്റെ കാഴ്ചപാടുകൾക്കു എതിരെ മുഖം തിരിക്കും. ഒന്നു ചിന്തിക്കുക ഇത്തരത്തിൽ പാപത്തിന്റെ ചതി നിങ്ങളിൽ വരാതിരിക്കാൻ അവർ നിങ്ങളെ സ്നേഹിക്കുന്നു. യോസേഫിനെ പോലെ മാതാ പിതാക്കളുടെ സ്നേഹമോ കരുതലോ ലഭിക്കാത്ത സാഹചര്യത്തിലൂടെ നിങ്ങൾ കടന്നുപോകുന്നെങ്കിൽ, എന്റെ വിധി എന്നു പറയും മുൻപ് എന്നും ഓർമയിൽ സൂക്ഷിക്കുക, യോസേഫിനോട് കൂടെ ദൈവം ഉണ്ടായിരുന്നു.
ആകയാൽ കാണ്മോഹം പാപത്തിന്റെ പ്രവർത്തിയെ ചെയ്തെടുക്കാൻ താല്പര്യം ഉണർത്തുമ്പോൾ,
പാപത്തിന്റെ ഗൗരവം മനസിലാക്കി,
അതിരുകൾ അറിഞ്ഞു,
ഉന്നതവും ശ്രേഷ്ട്ടവും ആയ ദൈവീക വിളിയെ ഓർത്തു,
ഉത്തരവാദിത്തം മനസിലാക്കി,
പിശാചിന്റെ ശബ്ദത്തിനു ചെവി കൊടുക്കാതെ,
മലിനപ്പെടുന്നത് നാം നിരസിക്കേണം.
ആത്മനാഥനെ കാണുവാൻ താല്പര്യം തോന്നിയ ഇയോബ്ബ് പറഞ്ഞു “ഞാൻ എന്റെ കണ്ണുമായി” നിയമം ചെയ്തു (31:1) . അവസാനം അദ്ദേഹം പറയുന്നു 42:5 ഇപ്പോഴോ എന്റെ സ്വന്തകണ്ണാൽ നിന്നെ കാണുന്നു…
ശ്രേഷ്ഠമായ ദൈവീക വിളിയെ മനസിലാക്കി ദൈവീക പദ്ധതിയെ ചെയ്തെടുക്കുവാൻ പരീക്ഷകളിൽ പതറാതെ മുന്നേറുവാൻ, സ്വർഗ്ഗീയ പിതാവിനെ മുഖാമുഖം ദർശിക്കും വരെയും, വീഴാതവണ്ണം സൂക്ഷിക്കുവാൻ ദൈവം നമ്മിൽ കൃപ തോന്നുമാറാകട്ടെ,
ദൈവപൈതലേ, ജീവരക്ഷയ്ക്കായി പർവ്വതത്തിലേക്ക് ഓടിപ്പോക, പുറകോട്ടു നോക്കരുത്.. (ഉല്പത്തി 19:17)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.