പതിനഞ്ചാമത് എം.പി.എ. യു.കെ നാഷണൽ കോണ്‍ഫറന്‍സ് വെയ്ൽസിൽ

ദുഃഖ വെള്ളി മുതൽ ഈസ്റ്റർ വരെ!!

വെയ്ൽസ്: യു.കെ.യിലുള്ള മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ പതിനഞ്ചാമത് നാഷണൽ കോൺഫറൻസ് 2018 മാർച്ച് 30 മുതൽ വെയ്ൽസിൽ നടത്തപ്പെടുന്നു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍ നിന്നുമായി മലയാളി വിശ്വാസികളും പ്രസംഗകരും എത്തിച്ചേരുന്ന ഈ സംഗമം യു.കെ.യിലുള്ള എല്ലാ വിഭാഗം പെന്തെക്കോസ്ത് വിശ്വാസികളുടെയും ഏറ്റവും വലിയ സംഗമമാണ്. 2018 മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ വെയിൽസിലെ ന്യൂപോർട്ടിൽ (St. Julian’s School, Heather Road Newport, Wales NP19 7XU) നടത്തപ്പെടുന്നു. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ രാത്രി 09:00 മണി വരെയും ഞായറാഴ്ച്ച രാവിലെ 09:30 മുതൽ ഉച്ചയ്ക്ക്‌ 01:00 മണി വരെ സംയുക്ത ആരാധന.

MPA UK പ്രസിഡന്റ് പാസ്റ്റർ ടി എസ് മാത്യു പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ റെജി മാത്യു ശാസ്‌താംകോട്ട, പാസ്റ്റർ എൻ പീറ്റർ, എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കൂടാതെ യൂത്ത് സെക്ഷനിൽ പാസ്റ്റർ സി. എസ്. റോബിൻസൺ, സഹോദരിമാരുടെ സെക്ഷനിൽ സിസ്റ്റർ ഷൈനി തോമസും ശുശ്രുഷിക്കുന്നതായിരിക്കും. എം.പി.എ. യു.കെ നാഷണൽ ക്വയർ അംഗങ്ങളോടൊപ്പം ഡോ. ടോം ഫിലിപ്പ് തോമസ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യ ജീവനെ പിടിച്ചു കൊൾക” എന്നതാണ് ഇപ്രാവശ്യത്തെ കോൺഫറൻസ് ചിന്താവിഷയം. ആത്മ നിറവിലുള്ള ആരാധന, വചനധ്യാനം, കര്തൃമേശ, കൂടാതെ യുവജനങ്ങൾക്കും കുട്ടികൾക്കും സഹോദരിമാർക്കും വേണ്ടിയുള്ള വിവിധ സെക്ഷൻസ് ഉണ്ടായിരിക്കും.

പ്രസിഡന്റ് പാസ്റ്റർ റ്റി എസ് മാത്യു (07723399885), വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സജി മാത്യു (07903549094), സെക്രട്ടറി പാസ്റ്റർ വിൽ‌സൺ ഏബ്രഹാം (07728267127), ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡോണി ഫിലിപ്പ്, നാഷണൽ ട്രഷറർ ബ്രദർ മാമ്മൻ ജോർജ്ജ്, കോൺഫെറൻസ് കൺവീനർ പാസ്റ്റർ ഡിഗോൾ ലൂയിസ് , ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു, മീഡിയ കോർഡിനേറ്റർ ഇവ. ഡോണി തോമസ്, മ്യൂസിക് കോർഡിനേറ്റർ ബ്രദർ. ഡേവിഡ് മാമ്മൻ, യൂത്ത് കോർഡിനേറ്റർ പാസ്റ്റർ ബെൻ മാത്യു, പ്രയർ കോർഡിനേറ്റർ പാസ്റ്റർ സിസിൽ ചീരൻ, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ വത്സമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നു. യു.കെ.യിലുള്ള എല്ലാ മലയാളികളെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like