എ. ജി. പത്തനാപുരം സെക്ഷൻ കൺവൻഷൻ ഇന്ന് മുതൽ ഞായർ വരെ

പത്തനാപുരം: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഇന്ന് മുതൽ ഞായർ വരെ വൈകിട്ട് 6 മുതൽ 9 വരെ പത്തനാപുരം ക്രൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. എ. ജി. പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ആന്റണി ജോസഫ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ അനുഗ്രഹീത കർത്തൃദാസന്മാർ വചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർമാരായ ഡോ. പി. എസ്‌ ഫിലിപ്പ്, കെ. ജെ. മാത്യു, എബി അയിരൂർ, ജോയി പാറക്കൽ എന്നിവർ ഈ യോഗങ്ങളിൽ വചനം പ്രസംഗിക്കും. പത്തനാപുരം സെക്ഷൻ സി. എ. ക്വയർ ഗാനങ്ങൾ ആലപിക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തോടും, കർത്തൃമേശയോടും കൂടി കൺവൻഷന് സമാപനമാകും.

കൺവൻഷന്റെ തല്സമയ സംപ്രേക്ഷണം http://www.psalmstv.in എന്ന വെബ്‌സൈറ്റിൽ ഉണ്ടായിരിക്കും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like