“ബ്ലസ്‌ അബുദാബി” മാർച്ച്‌ 23, 24 തിയതികളിൽ

അബുദാബി: കർമ്മേൽ ഐ.പി.സി. യുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 23, 24 തിയതികളിൽ രാത്രി 8 മുതൽ 10 വരെ മുസഫ ബ്രദറൺ ചർച്ച്‌ സെന്ററിൽ ബ്ലസ്‌ അബുദാബി 2018 നടക്കും. ഈ കാലഘട്ടത്തിൽ കർത്താവ്‌ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കർത്താവിൽ പ്രസിദ്ധ വേദാദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ. തോമസ്‌ മാമ്മൻ (കോട്ടയം) ആനുകാലിക സംഭവവികാസങ്ങളെയും ശാസ്ത്രീയ വെളിപ്പെടുത്തലുകളെയും അപഗ്രഥിച്ച്‌ ആസന്നമായ യുഗാന്ത്യത്തെയും തുടർന്നുള്ള ഈ ലോകത്തിന്റെ ഗതിയേയും മനുഷ്യവർഗ്ഗത്തിന്റെ ഭാവിയേയും സംബന്ധിച്ച്‌ തിരുവചനത്തിൽ നിന്നും സംസാരിക്കും. കർമ്മേൽ വോയിസ്‌ ഗാനശുശ്രൂഷയ്‌ ക്ക്‌ നേതൃത്വം വഹിക്കും.സന്നൈയ, ഐക്കാഡ്,എൻ പി സി സി, മഫ്‌റഖ് , അബുദാബി എന്നി സ്ഥാലങ്ങളായിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക പാസ്റ്റർ ജോജി ജോൺസൻ 050 3107651, റിനു അലക്സ് (സെക്രട്ടറി) 055-5431241

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.