തലച്ചിറയിൽ ശിവസേന പ്രവർത്തകർ സഭാ ഹാൾ ആക്രമിച്ചു എന്ന വാർത്തയുടെ വാസ്തവം

കൊട്ടാരക്കര: തലച്ചിറ ഐ.പി.സി സഭാ ഹാൾ ശിവസേന പ്രവർത്തകർ ആക്രമിച്ചു എന്ന് സാമൂഹ്യ മാധ്യമത്തിൽ കൂടി പരക്കുന്ന വാർത്ത വ്യാജം. കൊട്ടാരക്കരയിൽ സ്വകാര്യ ടി. വി. ചാനൽ നടത്തുന്ന സംഗീത പരിപാടിയുടെ പിരിവിന് എന്ന് പറഞ്ഞു വന്ന ചിലർ പാസ്റ്ററോട് പണം ചോദിച്ചു. മദ്യപിക്കുവാനാണ് പണം പിരിക്കുന്നത് എന്ന് മനസിലാക്കിയ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലസൻ ദാനിയേൽ പണം നൽകാൻ വിസമ്മതിക്കുകയും അതേ തുടർന്ന് പിരിവിനു വന്നവർ പാസ്റ്ററെ വളരെ അസഭ്യം പറയുകയും ചെയ്തു. ഇത് കേട്ട് സഭയിലെ യുവജനങ്ങളെ കീബോർഡ് പഠിപ്പിക്കാൻ വന്ന വ്യക്തി പാസ്റ്ററെ സംരക്ഷിക്കുവാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ മർദ്ധിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ഓടി എത്തി ഇവരെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ശിവസേന എന്ന സംഘടനയുടെ പ്രദേശിക നേതാക്കൾ ഇന്നലെ സഭാ ഹാളിൽ ചെല്ലുകയും പാസ്റ്ററേയും വിശ്വാസികളേയും കാണുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. പ്രശ്നമുണ്ടാക്കിയവർക്ക് സംഘടനയുമായി ബന്ധമില്ലന്നും, അവർക്കെതിരെ നിയമ നടപടികൾക്ക് നീങ്ങുകയാണന്നും അറിയിച്ചു.

ഈ അക്രമണത്തിന് സഭാപരമായ വിഷയങ്ങളുമായി ബന്ധമില്ല എന്നാണ് സ്ഥലം സഭാ വിശ്വാസികളിൽ നിന്നും ക്രൈസ്തവ എഴുത്തുപുരയ്ക്ക് അറിയാൻ കഴിഞ്ഞത്.
ഒരു ലോക്കൽ കോളിൽ വസ്തുതകൾ അറിയുവാൻ മാർഗ്ഗമുണ്ടെന്നിരിക്കെ, വസ്തുതാ വിരുദ്ധമായ വാർത്തകൾ കൊടുക്കുന്നതുകൊണ്ട് നാം എന്ത് നേടുന്നു? നമ്മുടെ സമൂഹത്തിൽ നിലനില്ലുന്ന മത സൗഹാർദ്ദം തകർക്കാം എന്നതല്ലാതെ… വ്യാജ വാർത്തകൾ പരത്താതിരിക്കുവാൻ ദൈവജനം ശ്രദ്ധിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.