വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിംഗിന് നെയ്യാറ്റിൻകരയിൽ സമാപനമായി

നെയ്യാറ്റിൻക്കര: ഇന്ത്യയ്ക്കകത്തും പുറത്തുമായി കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ വി ബി എസ്സിന്റെ 2018ലെ ഡയറക്ടേഴ്സ് ട്രെയിനിംഗ് നെയ്യാറ്റിൻക്കര മുനിസിപ്പൽ ഹാളിൽ വച്ച് മാർച്ച് 16, 17 തിയതികളിലായി ട്രെയിനിംഗ് നടന്നു. റവ. തമ്പി മാത്യു ഉത്ഘാടനം ചെയ്തു. സേഫ് സോൺ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി എക്സൽ ടീം ബിനു വടശ്ശേരിക്കര,അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ജോബി കെ.സി എന്നിവ ക്ലാസ്സുകൾ നയിച്ചു. പാസ്റ്റർ വിജയൻ, റെജി ആനാവൂർ എന്നിവർ ആശംസകൾ അറിയിച്ചു. ഇമ്മാനുവേൽ ഹെൻട്രി, സ്റ്റാൻലി റാന്നി, ബെൻസൺ വർഗ്ഗീസ്, സജു കെ ഫിലിപ്പ്, സാംസൺ എന്നിവർ ഗാന പരിശീലനങ്ങൾക്ക് നേതൃത്വം നൽകി കിരൺകുമാർ, സനോജ് രാജ്, പാസ്റ്റർ രെജു കുമാർ, സുമേഷ് സുകുമാരൻ, എന്നിവർ നേതൃത്വം നൽകി. പല സഭകളിൽ നിന്നായി 250 ഓളം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നവർ ഈ പരിശീലനത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഈ വർഷം 1000-ൽ അധികം എക്സൽ വി ബി എസ്സുകൾ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.