ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4 മുതൽ

ദോഹ: ഖത്തറിലെ ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ (EPA) വാർഷിക കൺവൻഷൻ നവംബർ 4 മുതൽ 6 വരെ ദോഹയിൽ നടക്കും. IDCC കോംപ്ലക്സിലെ ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6-ലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

നവംബർ 4 ബുധൻ, 5 വ്യാഴം തീയതികളിൽ വൈകിട്ട് 7 മുതൽ രാത്രി 9.30 വരെയും നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെയുമാണ് കൺവൻഷൻ യോഗങ്ങൾ നടക്കുക.

അനുഗ്രഹീത ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ ജോ തോമസ് മുഖ്യസന്ദേശങ്ങൾ നൽകും. EPA ചർച്ച് ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ കെ. കോശിയുടെയും സഭാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൺവൻഷന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഖത്തറിലെ വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനുള്ള അവസരമായിരിക്കും കൺവൻഷൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading