ന്യൂജേഴ്‌സി ഷാലേം ഐപിസി വാർഷിക കൺവൻഷൻ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ
ന്യൂജേഴ്‌സി: ഷാലേം ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് (Shalem IPC), ന്യൂജേഴ്‌സിയുടെ വാർഷിക കൺവൻഷൻ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടക്കും. ന്യൂജേഴ്‌സിയിലെ കൊളോണിയയിലുള്ള 855 S. Middlesex Avenue-ലെ സഭാ ആസ്ഥാനത്താണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് 6.30-നും നവംബർ 1 ഞായറാഴ്ച രാവിലെ 10.30-നുമാണ് യോഗങ്ങൾ ആരംഭിക്കുന്നത്. പ്രമുഖ വചനപ്രഭാഷകനായ റവ. ഡോ. പ്രിൻസ് എം. മുഖ്യാതിഥിയായി പങ്കെടുക്കും. ഷാലേം ഐപിസിയുടെ സീനിയർ പാസ്റ്റർ റവ. ഡോ. മാത്യു ഫിലിപ്പ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ആത്മീയ ആരാധനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കുമായി ക്രമീകരിച്ചിരിക്കുന്ന കൺവൻഷനിലേക്ക് വിശ്വാസികളെയും കുടുംബങ്ങളെയും സഭാനേതാക്കളെയും സംഘാടകർ ക്ഷണിച്ചു.
പാസ്റ്റർ മാത്യു ഫിലിപ്പ്, ബ്ര. ബ്ലെസ്സൻ ജോയ്, ബ്ര. ബിനോയ് മാത്യു, ബ്ര. ആരോൺ വർഗീസ്, സിസ്റ്റർ ഗ്രേസ് സാമുവൽ എന്നിവർ നേതൃത്വം നൽകും

- Advertisement -


Comments are closed.