ശിവസേന പ്രവർത്തകർ സഭാ ഹാൾ ആക്രമിച്ചു എന്ന വാർത്ത വ്യാജം

കൊട്ടാരക്കര: തലച്ചിറ ഐപിസി സഭ ഹാൾ ആക്രമിച്ചു എന്ന് സാമൂഹ്യ മാധ്യമത്തിൽ കൂടി പരക്കുന്ന വാർത്ത വ്യാജം. കൊട്ടാരക്കരയിൽ നടക്കുന്ന സംഗീത പരിപാടിക്ക് പിരിവ് വേണം എന്ന് പറഞ്ഞ വന്നവർ പാസ്റ്ററോട് പണം ചോദിച്ചു. പാസ്റ്റർ ബ്ലസൻ ദാനിയേൽ പണം നൽകാൻ വിസമ്മതിക്കുകയും, അതേ തുടർന്ന് പിരിവിനു വന്നവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും ചെയ്തു. സഭയിലെ യുവജനങ്ങളെ കീബോർഡ് പഠിപ്പിക്കാൻ വന്ന വ്യക്തിയുമായി ഈ വിഷയത്തെ ചൊല്ലി വീണ്ടും തർക്കം രൂക്ഷമാകുകയും ചെയ്തത് മർദ്ധനത്തിൽ കലാശിക്കുകയുമായിരുന്നു.

ഈ അക്രമണത്തിന് സഭാപരമായ വിഷയങ്ങളുമായി ബന്ധമില്ല എന്നാണ് സ്ഥലം സഭാ വിശ്വാസി ക്രൈസ്തവ എഴുത്തുപുരയോട് വ്യക്തമാക്കിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.