ലേഖനം:നക്ഷത്രങ്ങളുടെ നാഡീവ്യൂഹം!! | വർഗ്ഗീസ് ജോസ്

പ്രശസ്തനായ ഒരു ശാസ്ത്രഞ്ജന്റെ മരണം ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ ബുജി ലോകം…
വെറുമൊരു ചക്രക്കസേരയിലിരുന്ന്കൊണ്ട്,
ആകാശവിതാനങ്ങള്‍ക്കും അപ്പുറത്തെ , നക്ഷത്രങ്ങളുടെ ഭ്രമണപാതവരെ വെട്ടിക്കീറി പഠനം നടത്തിയ മഹാഞ്ജാനിയുടെ വിയോഗം, ശാസ്ത്രസ്നേഹികളായ മലയാളി ബുദ്ധിജീവികള്‍ ട്രോളുകളുണ്ടാക്കി ആഘോഷിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം മുതല്‍ കണ്ടുവരുന്നത്.
കഥയില്‍ ശാസ്ത്രം നായകനും, ദൈവം പരിഹാസപാത്രവും ആണെന്ന് മാത്രം!
മനോഹരം …. 🙂
പ്രപഞ്ചത്തിന്റെ അങ്ങേത്തലയ്ക്കലെ കാര്യങ്ങള്‍ കണ്ട്പിടിക്കുന്നത് മഹത്തായ കാര്യങ്ങള്‍ തന്നെ….മാനിക്കുന്നു..ശാസ്ത്രം മാത്രമാണ് ശരിയുത്തരം എന്ന വിലയിരുത്തലും കൊള്ളാം….
അപ്പോഴും വളരെ ചെറിയ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുവല്ലോ….ഇരുപത്തിയൊന്നാം വയസ്സില്‍ നാഡീവ്യൂഹം തകര്‍ന്ന് മരണത്തോട് മല്ലടിച്ച ഇതേ വ്യക്തിക്ക് ഇതേ ശാസ്ത്രം വിധിയെഴുതിയ ആയുസ്സ് വെറും രണ്ടേ രണ്ട് വര്‍ഷം !!
അപ്പോള്‍ അതേ ശാസ്ത്രത്തെ തോല്‍പ്പിച്ച്  അദ്ധേഹം ജീവിച്ച് തീര്‍ത്ത ശേഷിച്ച 55 വര്‍ഷങ്ങള്‍ എന്ന ജീവിതം ഇവിടെ ചോദ്യമാണ്….
മറ്റെല്ലാ ജീവജാലങ്ങളേയും ഒരിക്കല്‍ കീഴടക്കുന്ന മരണം എന്ന സത്യത്തിന്റെ മുന്നില്‍ കഴിഞ്ഞദിവസം അദ്ദേഹവും കീഴടങ്ങി…
ചോദ്യങ്ങള്‍ പിന്നെയും ബാക്കി
എന്താണ് മരണം ?
മരണം ജീവിതത്തിന്റെ അവസാനമാണോ ?
അതോ മരണത്തിനപ്പുറം നാം ഇനിയും അറിഞ്ഞിട്ടില്ലാത്ത ജീവിതവും യാഥാര്‍ത്ഥ്യങ്ങളും ഉണ്ടോ ?
സത്യത്തില്‍, ലോകത്തിനങ്ങേപ്പുറം വാഴുന്ന നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ അവയുടെ നീളവും വീതിയും വേഗവും  തരംഗദൈര്‍ഘ്യവും വരെ അദ്ധേഹം വിശകലനം ചെയ്തു, സ്വന്തം ജീവന്റെ സ്പന്ദനങ്ങളുടെ സഞ്ചാരവേഗം നിയന്ത്രിക്കുന്ന സ്വന്തശരീരത്തിലെ നാഡീവ്യവസ്ഥ അദ്ദേഹത്തിന് ഉത്തരം കിട്ടാത്ത ചോദ്യമായി !!
പലപ്പോഴും എല്ലാവരും പരാജയപ്പെട്ടുപോകുന്നത് ഇവിടെയാണ്…
എന്താണ് ഞാന്‍ ?
എന്ന ചോദ്യത്തിന് മുന്നില്‍…..
എന്നെ നിലനിറുത്തുന്ന ജീവന്‍…
ജീവിതം ….മരണം….
എന്നില്‍ ദേഹവും ദേഹിയും ആത്മാവും പകര്‍ന്ന് എന്നെ ഞാനാക്കിയത് ആര് എന്ന ചോദ്യത്തിന് മുന്നില്‍….
നാം നമ്മെ കണ്ടെത്തുന്നതില്‍ വിജയിക്കുന്നു എങ്കില്‍ അത് തന്നെയാണ് ഏറ്റം മഹത്തായ വിജയം…
” ഒരുവന്‍ ലോകം മുഴുവൻ നേടിയാലും സ്വന്ത ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്ത് പ്രയോജനം? ” എന്ന വേദവാക്യം ഇവിടെ എടുത്ത് പറയാതെ വയ്യ!
ചിന്തിക്കുക ……

-ADVERTISEMENT-

-ADVERTISEMENT-

You might also like