എക്സൽ വി.ബി.എസ്. ഡയറക്ടേഴ്സ് ട്രെയിനിംഗ് തിരുവനന്തപുരത്തും കൊല്ലത്തും നടന്നു.

തിരുവനന്തപുരം/കൊല്ലം: ഇന്ത്യയ്ക്കകത്തും പുറത്തുമായി കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ വി ബി എസ്സിന്റെ 2018ലെ ഡയറക്ടേഴ്സ് ട്രെയിനിംഗ് തിരുവനന്തപുരം ശാലോം ടവറിൽ വച്ച് നടന്നു. പാസ്റ്റർ ജോൺസൺ ഉത്ഘാടനം ചെയ്തു. സേഫ് സോൺ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി എക്സൽ ടീം അനിൽ ഇലന്തൂർ, കിരൺകുമാർ, സനോജ് രാജ്, സാംസൺ, എന്നിവർ ക്ലാസ്സുകൾ നയിച്ചു. സജു ഫിലിപ്പ്, ഗ്ലാഡ്സ്സൻ, ബെൻസൻ വർഗ്ഗീസ്, സുമേഷ് സുകുമാരൻ, സജീവ് ബാദുഷ, എന്നിവർ നേതൃത്വം നൽകി. കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെ യും ഇടയിൽ പ്രവർത്തിക്കുന്നവർ ഈ പരിശീലനത്തിൽ പങ്കെടുത്തു.

post watermark60x60

അതോടൊപ്പം തന്നെ എക്സൽ വി ബി എസ്സ് 2018 ലെ ഡയറക്ടേഴ്സ് പരീശീലനം കൊല്ലം ചർച്ച് ഓഫ് ഗോഡ് ഹാളിൽ വച്ച് അനുഗ്രഹീതമായി നടന്നു. ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് മുൻ കൗൺസിലർ മെമ്പർ പാസ്റ്റർ സജി ജോർജ്ജ് അവറുകൾ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത ട്രെയിനിങ്ങിൽ കുഞ്ഞുങ്ങൾക്ക് യഥാർത്ഥ സുരക്ഷിത സ്ഥാനമായ ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ‘സേഫ് സോൺ’ എന്ന ചിന്ത വിഷയവുമായി എക്സൽ ടീം ജോബി കെ സി, സാംസൺ, ഷാജോ, ജോഷി, ജെസ്റ്റിൻ, പ്രത്യാഷ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. പാട്ടുകൾ, ആക്ഷൻ സോങ്, ഗെയിമുകൾ, സ്‌കിറ്റുകൾ, ആക്റ്റിവിറ്റികൾ തുടങ്ങി കുട്ടികൾക്ക് വേണ്ട എല്ലാം അടങ്ങിയ എക്സൽ വി. ബി. എസ് ഇത്തവണ കുഞ്ഞുങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകർ പിരിഞ്ഞു. കൊല്ലം ഐസിപിഎഫ് കോഡിനേറ്റർ ഇവ.ഫ്രാക്ലിൻ ആശംസകൾ അറിയിച്ചു.
പാ. സാംസൺ നേതൃത്വം നൽകി.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like