കവിത:സൃഷ്ടിനാഥന്‍ | ജെയിംസ്‌ വെട്ടിപ്പുറം , ദുബായ് .

അണ്ഡകടാഹവും ഈ പ്രപഞ്ചത്തെയും
ഒന്നുമില്ലായ്മയില്‍ തീര്‍ത്തതാര് ..??
ആകാശസീമയില്‍ വൃത്തം വരയ്ക്കുന്ന
അത്ഭുതമാം കരം ആരുടേത് …???
ആഴിയും ഊഴിയും വേര്തിരിച്ചീടുവാന്‍
മണ്‍തരി കൊണ്ടതിര്‍ തീര്‍ത്തതാര് …???
ആഴികള്‍ തങ്ങളില്‍ മദ്ധ്യേവിഹായസ്സില്‍ –
വിണ്‍പാളി കൊണ്ടതിര്‍ നെയ്‌തതാര് …??
വിണ്ണില്‍ ദ്യുതിപാറും താരക രാജിയും ,
മന്നില്‍ രവിപ്രഭാ പൂരിതവും ,
വര്‍ണ്ണത്തിളക്കത്താല്‍ മിന്നും മഴവില്ലും –
വര്‍ണ്ണിക്കാനാവുമോ ഈ പ്രപഞ്ചം …????
ആരണ്യമദ്ധ്യേ വസിക്കും മൃഗങ്ങളും –
ആര്‍ണവം തന്നിലെ മത്സ്യങ്ങളും .
പൂര്‍ണ്ണിമചാര്‍ത്തിപ്പുലരും പ്രഭാതവും .
ആരറിഞ്ഞീടുന്നതിന്‍ രഹസ്യം ..??
വൃക്ഷലതാദികള്‍, പക്ഷിമൃഗാദികള്‍,
സൂക്ഷ്മമാം ലോചന ജീവികളും ,
സൃഷ്ടിമകുടമായ് ശോഭിക്കും മര്‍ത്യനും
വിസ്മയം തന്നെയീ ദൈവസൃഷ്ടി …!!!!!!!!!!!!
സര്‍വ്വം സമര്‍പ്പിക്കാ സൃഷ്ടാവിന്‍ സന്നിധെ ,
ഗര്‍വ്വിനാലുള്ളം കലങ്ങിടാതെ ,
അര്‍പ്പിപ്പാന്‍ സ്വന്തമായ് ഒന്നുമേയില്ല നാം –
ഉര്‍വ്വിയില്‍ കാത്തിടാന്‍ നിത്യതയ്ക്കായ് ..!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.