പാസ്റ്റര്‍ റെനി ഇടപ്പറമ്പില്‍ ജനറല്‍ സെക്രട്ടറിയായി നീയമിതനായി

മൂന്നാര്‍: മൂന്നാര്‍ കേന്ദ്രമാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന ലൈറ്റ് ഓഫ് ദി നേഷന്‍സ് സഭയുടെ ജനറല്‍ സെക്രട്ടറിയായി പാസ്റ്റര്‍ റെനി ജോണ്‍ ഇടപ്പറമ്പില്‍ ഫെബ്രുവരി 18-ന് മൂന്നാറില്‍ സഭാ പ്രസിഡന്റ് റവ. ഡോ. വര്‍ഗ്ഗീസ് ശാമുവേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കൗണ്‍സിലില്‍ നിയമിതനായി.

കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നി സ്ഥലങ്ങളിലായി 30-ല്‍ പരം സഭകള്‍ ഈ മിനിസ്ട്രിക്ക് ഇന്ന് ഉണ്ട്. ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജ് ഫൗണ്ടറും ചെയര്‍മാനും എറ്റേണല്‍ വോയ്‌സ് വാര്‍ത്താ പത്രികയുടെ ചീഫ് എഡിറ്ററുകൂടിയായ പാസ്റ്റര്‍ റെന്നി ഇടപ്പറമ്പില്‍ ചെറുപ്രായം മുതല്‍ കൃപാവരശുശ്രൂഷയിലും ദൈവം ഉപയോഗിക്കുന്നു. ബൈബിള്‍ കോളേജ് അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, കണ്‍വന്‍ഷന്‍ പ്രസംഗകന്‍, സഭാ ശുശ്രൂഷകന്‍ തുടങ്ങിയ നിലയില്‍ ദൈവകരത്തില്‍ ഉപയോഗിക്കപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like