റവ. പി. എസ്. ഫിലിപ്പ് അസംബ്ലിസ് ഓഫ് ഗോഡ് സൂപ്രണ്ട്

പുനലൂർ: റവ. പി. എസ്. ഫിലിപ്പിനെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ സൂപ്രണ്ടായി തിരഞ്ഞെടുത്തു. പുനലൂരുള്ള അസംബ്ലീസ് ഓഫ് ഗോഡ് ആസ്ഥാനത്ത് വച്ച് ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. 1355 പേർ കോൺഫ്രൻസിൽ പങ്കെടുത്തു. കോൺഫ്രൻസ് നാളെ (14.03.18) സമാപിക്കും.

വർഷങ്ങളായി എ. ജിയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന അദ്ദേഹം കഴിഞ്ഞ രണ്ടു തവണ അസിസ്റ്റന്റ് സൂപ്രണ്ട് ആയിരുന്നു. പത്തനംതിട്ട തോന്നിയാമല സഭാംഗമാണ്. എ. ജി. സഭയുടെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, എസ്. ഐ. എ. ജി. അസിസ്റ്റന്റ് സൂപ്രണ്ട്, ജനറൽ സെക്രട്ടറി, എ. ജി. ഐ. കൗൺസിൽ അംഗം എന്നീ നിലയിൽ സഭയുടെ ഭാരതത്തിലെ എല്ലാ ഭരണ സംവിധാനങ്ങളിലും അംഗം ആയിരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ എന്ന നിലയിൽ ഇരുപത്തിയഞ്ചു വർഷം തുടർച്ചയായി സ്തുത്യർഹമായ സേവനം ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിട്ടിണ്ട്. വേദ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like