എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലനം കോട്ടയത്തും മാനന്തവാടിയിലും നടന്നു

കോട്ടയം/മാനന്തവാടി: ഇന്ത്യയ്ക്കകത്തും പുറത്തുമായി കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ വി. ബി. എസ്സിന്റെ 2018ലെ ഡയറക്ടേഴ്സ് ട്രെയിനിംഗ് കോട്ടയം ഐ.പി.സി. ഫിലദൽഫിയ ചർച്ചിൽ വച്ച് മാർച്ച് 9,10 എന്നീ തിയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ നടന്നു. ഐ.പി.സി സ്‌റ്റേറ്റ് ജനറൽ ട്രഷറാർ ഇവാ. ജോയി താനുവേലിൽ ഉത്ഘാടനം ചെയ്തു. സേഫ് സോൺ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി എക്സൽ ടീം ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ബാബു തോമസ് അങ്കമലി, സജു ഫിലിപ്പ്, ബ്ലസൻ, സുമേഷ് സുകുമാരൻ, ഷാജോ, ബാദുഷ, പ്രീതി ബിനു, ജോൺ ജോസഫ്, എന്നിവർ ക്ലാസ്സുകൾ നയിച്ചു. കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നവർ ഈ പരിശീലനത്തിൽ പങ്കെടുത്തു. ഷാജി ജോസഫ്, ലിസ്സ വിജയൻ, ഫേബ ജോൺ, പാസ്റ്റർ അജീഷ് സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

post watermark60x60

അതേസമയം വയനാട് ജില്ലയിലെ മാനന്തവാടിയിൽ നടന്ന പരിശീലനം മാനന്തവാടി ഹെബ്രോൻ ഹാളിൽ വച്ച് നടന്നു. പാസ്റ്റർ ജെയ്സൺ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത ട്രെയിനിങ്ങിൽ കുഞ്ഞുങ്ങൾക്ക് യഥാർത്ഥ സുരക്ഷിത സ്ഥാനമായ ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ‘സേഫ് സോൺ’ എന്ന ചിന്താ വിഷയവുമായി എക്സൽ ടീം കിരൺ കുമാർ, അഖിലവ് എബ്രഹാം, സജീവ്, എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. പാസ്റ്റർ ജെയ്സൺ, ബ്ലസൻ ഗൂഡല്ലൂർ, എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like