ഐ. പി. സി. നോർത്തേൺ റീജിയൻ സെൻട്രൽ സോൺ കൺവൻഷനും ശുശ്രൂഷക സമ്മേളനവും

ന്യൂ ഡൽഹി: ഐ. പി. സി. നോർത്തേൺ റീജിയൻ സെൻട്രൽ സോൺ കൺവെൻഷനും പാസ്‌റ്റേഴ്സ് സെമിനാറും, മാർച്ച്‌ 29 വ്യാഴം മുതൽ ഏപ്രിൽ 1 ഞായർ വരെ രോഹിണി 8-സി മാർക്കറ്റിലിൽ ഉള്ള ഐ. പി. സി. എൻ. ആർ ബെഥേൽ ചർച്ചിൽ വച്ച് നടക്കും.

പ്രസ്‌തുത സമ്മേളനത്തിൽ പാസ്റ്റർ തോമസ്‌ ഫിലിപ്പ് (കേരളം), ഡോ. അബി ചന്ദ്ര സേട്ടിയ (ഡൽഹി), ഇവരെ കൂടാതെ റീജിയണിലെ സീനിയർ പാസ്റ്റർമാരും ദൈവവചനം ഘോഷിക്കും.

സുവിശേഷ യോഗങ്ങൾ വ്യാഴം മുതൽ ശനി വരെ വൈകുന്നേരം 6 മുതൽ 9വരെ നടക്കും.

ബൈബിൾ ക്ലാസുകൾ വ്യാഴം മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരയും ശനി രാവിലെ 9.30മുതൽ 1വരെ നടക്കും. വെള്ളി ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ പി. വൈ. പി. എ സൺ‌ഡേസ്കൂൾ എന്നിവയുടെ സമ്മേളനം. ശനി ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം എന്നിവ ഈ കൺവൻഷനിൽ നടക്കും.

ഞാറാഴ്ച രോഹിണി, സെക്ടർ 13 ലുള്ള എം. സി. ടി. കമ്മ്യൂണിറ്റി ഹാളിൽ വച്ചു സംയുക്ത ആരാധന നടക്കും.

സെൻട്രൽ സോൺ ക്വോയേർ ഗാനങ്ങൾ ആലപിക്കും.

ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9811900692, 98185353753.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.