നാം ദൈവത്തിന്റെ വിശുദ്ധ ആലയം: പാസ്റ്റർ എൻ. സ്റ്റീഫൻ

ചെന്നൈ: ദൈവജനത്തെ ആത്മീയ ആലയമായി കെട്ടിപ്പണിയുവാൻ ദൈവം ആഗ്രഹിക്കുന്നു. പൂർണ്ണതയുടെ സുവിശേഷം പ്രസംഗിക്കുന്ന നമ്മുടെ ശുശ്രൂഷ ക്രിസ്തുവിൽ മറഞ്ഞിരുന്നുകൊണ്ടുള്ളതാണ് പുകഴ്ചയും പ്രശസ്തയും ആഗ്രഹിക്കുന്ന ശുശ്രൂഷ അല്ല എന്ന് റ്റിപിഎം ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ പ്രസ്‌താവിച്ചു.
ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ സർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. ഹഗ്ഗായി 1: 2 മുതൽ 8 വരെയുള്ള വേദവാക്യങ്ങങ്ങളെ ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സഭയെ കുറിച്ചും അപ്പോസ്തോലിക ഉപദേശ സത്യങ്ങളെ കുറിച്ചും സുവിശേഷകർക്കും വിശ്വാസികൾക്കും എതിരെയും തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സാത്താന്റെ തന്ത്രങ്ങളിൽ ദൈവമക്കൾ വഞ്ചിതർ ആകരുതേ എന്ന് പാസ്റ്റർ എൻ. സ്റ്റീഫൻ
“എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതു പോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു”. (2 കൊരി 11:3).
“ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമ്മലമായാതൊക്കെയും രമ്യമായതൊക്കെയും സൽക്കീർത്തിയായതൊക്കെയും സൽഗുണമോ പുകഴ്ചയോ അതൊക്കെയും ചിന്തിച്ചുകൊൾവിൻ”. (ഫിലി: 4:8) എന്ന വേദവാക്യങ്ങൾ ആധാരമാക്കി ദൈവജനങ്ങളോട് പറഞ്ഞു. തന്റെ അനുഭവ സാക്ഷ്യം സാറ റെജീന (ദോഹ) പ്രസ്‌താവിച്ചു.
ഇന്നലെ ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 118 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടന്നു. വൈകിട്ട് നടന്ന രോഗശാന്തി ശുശ്രൂഷയോടെ അനുഗ്രഹത്തിനായിയുള്ള പ്രാർത്ഥനക്ക്‌ പാസ്റ്റർ എം. ജോസഫ്കുട്ടി (കൊട്ടാരക്കര) നേതൃത്വം നൽകി തുടർന്ന് നടന്ന രോഗശാന്തി ശുശ്രൂഷക്ക് പാസ്റ്റർ എം. റ്റി തോമസ് (അഡയാർ) വചന ശുശ്രൂഷ നടത്തി.
ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും സർവ്വദേശീയ കൺവൻഷന് നേതൃത്വം നൽകി.
ഈ വർഷത്തെ ചെന്നൈ കൺവൻഷനിൽ 362 പേർ ജലസ്നാനമേറ്റു.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുത്തു.
ഇന്ന് രാവിലെ സഭയുടെ വാർഷിക ജനറൽബോഡി യോഗവും വൈകിട്ട് പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.