പുനലൂർ എക്സൽ വി.ബി.എസ്സ് ഡയറക്ടേഴ്സ് ട്രെയിനിംഗ് സമാപിച്ചു

പുനലൂർ: ഇന്ത്യയിലെ പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2018 ലെ ഡയറക്ടേഴ്സ് പരീശീലനം പുനലൂർ Y.M.C.A ഹാളിൽ വച്ച് അനുഗ്രഹീതമായി നടന്നു. പാസ്റ്റർ ജോഷി വർഗ്ഗീസ് അവറുകൾ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത ട്രെയിനിങ്ങിൽ കുഞ്ഞുങ്ങൾക്ക് യഥാർത്ഥ സുരക്ഷിത സ്ഥാനമായ ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ‘സേഫ് സോൺ’ എന്ന ചിന്താ വിഷയവുമായി എക്സൽ ടീം ഡയറക്ടർ അനിൽ ഇലന്തൂർ, ഡെന്നി ജോൺ, സ്റ്റാൻലി എബ്രഹാം റാന്നി, ഷാജി ജോസഫ്, ജിൻസി അനിൽ, അനീഷ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. പാട്ടുകൾ, ആക്ഷൻ സോങ്, ഗെയിമുകൾ, സ്‌കിറ്റുകൾ, ആക്റ്റിവിറ്റികൾ തുടങ്ങി കുട്ടികൾക്ക് വേണ്ട എല്ലാം അടങ്ങിയ എക്സൽ വി. ബി. എസ് ഇത്തവണ കുഞ്ഞുങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകർ പിരിഞ്ഞു. എക്സൽ പുനലൂർ കോഡിനേറ്റർമാരായി ജസ്റ്റിൻ, ജോയൽ, ഫെബിൻ പുനലൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.