നാട്ടിലേക്ക് മടങ്ങുന്ന ദൈവദാസന്മാർക്ക്‌ UPFK യാത്രയയപ്പ്‌ നൽകി

കുവൈറ്റ്: പെന്തകോസ്ത് ഐക്യവേദിയുടെ (UPFK) ആഭിമുഖ്യത്തിൽ കുവൈറ്റിൽ കർത്താവ് ഏല്പിച്ച ശുശ്രുഷ കാലയളവ് പൂർത്തിയാക്കി പുതിയ വേല സ്ഥലങ്ങളിലേക്കു പോകുന്ന ദൈവദാസന്മരുടെ യാത്രയയപ്പ്‌ ശുശ്രുഷ പാസ്റ്റർ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു.

നാട്ടിലേക്ക് കടന്നു പോകുന്ന ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ശുശ്രുഷകൻ പാസ്റ്റർ എം.ജോൺസൺ, ഐ. പി.സി കുവൈറ്റ് പെന്തക്കോസ്റ്റൽ

അസ്സംബ്ലിസ്‌ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ സാം പി ഏബ്രഹാം, ന്യൂ ഇന്ത്യ ചർച്ച്‌ ഓഫ് ഗോഡ് ശുശ്രുഷകൻ പാസ്റ്റർ എ. കെ. കുര്യൻ, അസ്സെംബ്ലിസ്‌ ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകൻ പാസ്റ്റർ റ്റി. എം. സാമുവേൽ, ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് സഭയുടെ ശുശ്രുഷകൻ ആയിരുന്ന പാസ്റ്റർ ബിജു ജോയ്, പി.സി.കെ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ എം.എ. തോമസ് തുടങ്ങിയവർക്ക് അനുഗ്രഹിക്കപ്പെട്ട നിലയിൽ യാത്രയയപ്പ്‌ നൽകി ആദരിച്ചു.

UPFK പ്രവർത്തക സമിതിയുടെ സ്നേഹോഷ്മളമായ വാക്കുകൾ ആലേഖനം ചെയ്ത മൊമെന്റും നല്കിയതിനോടൊപ്പം UPFK യുടെ സ്നേഹോപഹരം നൽകി.

യാത്രയയപ്പ്‌ യോഗാന്തരം നടന്ന പൊതുസമ്മേളനത്തിൽ UPFK യുടെ വരും വർഷത്തെ കൺവൻഷനെ പറ്റിയുള്ള അവലോകനം നടത്തുകയും പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്യുകയും വിവിധങ്ങളായ ചുമതലകളിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

UPFK യിൽ ഉൾപ്പെട്ടു നിൽക്കുന്ന പത്തൊൻപത് സഭകളിലെ ദൈവദാസന്മാരോടൊപ്പം നൂറിൽ പരം വിശ്വാസികളും പങ്കെടുത്ത യോഗത്തിൽ UPFK യുടെ ജനറൽ കൺവീനർ ആയ ബ്രോ.ഷാജി തോമസ് ഉപദേശക സമിതി അംഗങ്ങളായ ബ്രോ. റോയ്.കെ. യോഹന്നാൻ, അഡ്വ. മാത്യു ഡാനിയേൽ മറ്റു ഇതരസ്ഥാനങ്ങൾ വഹിക്കുന്ന ബ്രോ റെജി.റ്റി.സക്കറിയ, ബ്രോ ഷിബു.വി.സാം, ബ്രോ റജി ബേബിസൺ തുടങ്ങിയവർ അവരിൽ നിക്ഷിപ്തമായിരുന്നു കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിച്ചു.

ഒക്ടോബർ മാസം 24,25,26 തീയതികളിൽ നടക്കുന്ന കൺവൻഷൻ അനുഗ്രഹത്തിനായി ദൈവജനം ഐക്യതയോടെ പ്രാർത്ഥിക്കുവാൻ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.