എക്സൽ വിബിഎസ് ഡയറക്ടേഴ്സ് പരിശീലനം കോതമംഗലത്ത് നടന്നു

എറണാകുളം: ഇന്ത്യയിലെ പ്രമുഖ വി ബി എസ് ആയ എക്സൽ വി ബി എസ് നേതൃത്വത്തിൽ, കുട്ടികൾ സുരക്ഷിതരല്ലാതെ അപകടങ്ങളിൽ പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ യേശുവിന്റെ കൈകളിൽ നമ്മുടെ കുഞ്ഞുങ്ങളെ ഏൽപ്പിച്ചാൽ അവർ സുരക്ഷിതരാകും എന്ന ദർശനത്തോടെ 2018 എക്സൽ വി ബി എസ് ഡയറക്ടർ ട്രെയിനിങ് കോതമംഗലം ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ചു നടന്നു. ഈ വർഷത്തെ ചിന്താവിഷയമായ ‘Safe Zone’ എന്ന വിഷയത്തെ ആസ്പദികരിച്ചാണ് എല്ലാ  വിഷയങ്ങളിലും ട്രെയിനിങ് നടത്തുന്നത്. എക്സൽ ടീം ബെൻസൻ വർഗ്ഗീസ്, കിരൺ കുമാർ, സുമേഷ് സുകുമാരൻ, ബ്ലസ്സി ബെൻസൻ, പാ.ജോൺ ജോസഫ്, സജീവ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. എക്സൽ എറണാകുളം ചാപ്റ്റർ കോഡിനേറ്റർ പാസറ്റർ ജോൺ ജോസഫ്, ഇ.ജെ മാത്യു, സിസ്റ്റർ റോസ് എന്നിവർ നേതൃത്വം നൽകി. വളരെ ആവേശത്തോടെയാണ് പ്രവർത്തകർ കടന്നു വന്നത്. പാട്ടുകൾ, ആക്ഷൻ സോങ്, ഗെയിമുകൾ, സ്‌കിറ്റുകൾ, ആക്റ്റിവിറ്റികൾ തുടങ്ങി കുട്ടികൾക്ക് വേണ്ട എല്ലാം അടങ്ങിയ എക്സൽ വി. ബി. എസ് ഇത്തവണ കുഞ്ഞുങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകർ പിരിഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading