ലേഖനം:മതിലുകൾ ആയി നിൽക്കുന്ന ബന്ധനങ്ങൾ | ബ്ലസ്സൻ ജോൺ,ന്യൂ ഡെൽഹി

പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ അയൽവക്കങ്ങളിൽ കണ്ടിരുന്ന ഒരു കൊടുക്കൽ വാങ്ങലായിരുന്നു ഒരു ഗ്ലാസ് പഞ്ചസാര , ഒരു ഗ്ലാസ് ഉപ്പു , ഒരു ഗ്ലാസ് അരി .
ഇന്ന് ഇത് കാണുമോ എന്നറിയില്ല എവിടെയെങ്കിലും ഉണ്ടെങ്കിൽ അവിടെ പണത്തിന്റെയും സമ്പത്തിന്റെയും മതിലുകൾ വന്നിട്ടുണ്ടാകയില്ല .
ക്രിസ്തീയ ജീവിതത്തിന്റെ കാതലായ ഒരു അംശമാണ് കൊടുക്കൽ വാങ്ങൽ . വിശാലതയിൽ എല്ലാം കാണുവാൻ കഴിയുന്നതാണ് ഇതിനുള്ള പ്രധാന കാരണം .
മതിലുകൾ പണിയാതെ ആരെയും ഒന്നും മറയ്ക്കാതെ തെളിവായുള്ള ഒരു ജീവിതം .വചനം ഇപ്രകാരം പറയുന്നു യെശയ്യാ
58:6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
58:7 വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
എനിക്കു ഇഷ്ടമുള്ള ഉപവാസം?
ഉപവാസം അല്ലെങ്കിൽ കർത്താവിനോടു കൂടെയുള്ള വാസം .
നാം മൂന്നും ഏഴും ദിവസം പട്ടിണികിടന്നു അനുഷ്ഠിക്കുന്നത് മാത്രമല്ല ,ക്രിസ്തീയ ജീവിതം തന്നെ ഇപ്രകാരം ഒരു ഉപവാസ ജീവിതമാണ് എന്നുള്ള സത്യം മറന്നു കൂടാത്തതാകുന്നു .
“മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും”
ഇന്ന് നമ്മുടെ ഇടയിൽ മതിലുകളുണ്ട്
ഈ മതിലുകൾ കൊടുക്കൽ വാങ്ങലുകൾക്കു തടസ്സമായി നിൽക്കുന്നുണ്ടോ ?
വചനത്തിൽ ഇപ്രകാരം പറയുന്നു .
മർക്കൊസ് 11:26 നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
നമ്മൾ പണിതിരിക്കുന്ന മതിലുകൾ നമ്മളെയും നമ്മുടെ ദൈവത്തെയും തമ്മിൽ അകറ്റുന്ന മതിൽ ആണ് .
ഇവിടെ കെട്ടുന്നത് ഒക്കെയും അവിടെയും കെട്ടപ്പെടും
ഒരു വിശാലതയിലേക്കാണ് ദൈവം വിളിച്ചിരിക്കുന്നത് .
സ്നേഹത്തിൽകൂടെ മാത്രം സാധ്യം ആകുന്നതു ആണ് ആ വിശാലത
ഇടുക്കം നമ്മുടെ ജീവിതത്തിൽ ബന്ധനങ്ങൾ ഉണ്ടാക്കുന്നതാണ്
“അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
ഇതാണ് ക്രിസ്തീയ ജീവിതം .
കൊടുക്കൽ വാങ്ങലുകൾ ഉണ്ട്
അത് പകയുടേതല്ല സ്നേഹത്തിൽ നിന്ന് ഉളവാകുന്നതെങ്കിൽ അവിടെ ഒരു വിശാലതയുണ്ട് .
1 കൊരിന്ത്യർ
13:4 സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
13:5 സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
13:6 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:
13:7 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
ക്രിസ്തീയ ജീവിതത്തിന്റെ വിശാലതയിൽ നമ്മുക്ക് ജീവിക്കാം
മതിലുകളായി നിൽക്കുന്ന
ബന്ധനങ്ങളെ തകർത്തുകൊണ്ട് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.