ചിരിയിലെ ചിന്ത: ഉറങ്ങുന്നത് എന്ത്?? | ഡെൻസൺ ജോസഫ് നേടിയവിള

ഒരിടത്തു ഒരു അമ്മച്ചി ഉണ്ടായിരുന്നു. അമ്മച്ചി വർഷങ്ങൾക്കു മുൻപുവരെ കണ്ടു കൊണ്ടിരുന്നത് സ്വർഗീയ ദർശനവും കർത്താവിന്റെ രണ്ടാം വരവിനെയും കുറിച്ചാണ്. എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളായി അമ്മച്ചി രാത്രിയിൽ പെട്ടന്ന് ചാടി എഴുന്നേൽക്കുകയും കത്തിയും കൊണ്ട് ഓടുന്നെ… കത്തിയും കൊണ്ട് ഓടുന്നെ… എന്ന് നിലവിളിക്കുകയും ചെയ്യുന്നു…

post watermark60x60

ഇത് കേട്ടു കൊണ്ട് കൊച്ചുമോൻ ചോദിച്ചു എവിടെയാ കത്തി കൊണ്ട് ഓടുന്നത് ?

അല്ലടാ അത് പുറത്തു കൂടി ആരോ കത്തിയും പിടിച്ചോണ്ട് ഓടുന്നു.. പുറത്ത് ജനലിനരികിലൂടെ ആരോ പോകുന്നു. അത് ആണ് കേൾക്കുന്നത്.

Download Our Android App | iOS App

എന്ത് കൊണ്ട് ആണ് ഇത് കേൾക്കുന്നത്? അമ്മച്ചി എപ്പോഴും സീരിയലിനകത്തിരിപ്പാണ്… പണ്ട് സന്ധ്യാസമയത്ത് വീടുകളിൽ നിന്ന് പ്രാർത്ഥനയുടെ ശബ്ദം കേൾക്കാമായിരുന്നു എന്നാൽ ഇന്ന് പല വീടുകളിൽ നിന്നും സീരിയലുകളുടെ ശബ്ദമാണ് കേൾക്കുന്നത്.

ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ ” എന്നു പറഞ്ഞു.(Luke22:46)
പണ്ടത്തെപ്പോലെ പ്രാർത്ഥനയ്ക്കായി… വിശ്വാസത്തിനായ് ഉണരാം… കാന്തൻ വരാറായി…

-ADVERTISEMENT-

You might also like