ചെന്നൈ ഗുഡുവാഞ്ചേരി സംഭവം: വിശ്വാസ സമൂഹം ക്ഷമിച്ചു പോലീസ് കേസ് പിൻവലിച്ചു

ചെന്നൈ: ഗുഡുവാഞ്ചേരിയിൽ നടന്ന സംഭവത്തിൽ വിശ്വാസികൾക്കും സുവിശേഷ പ്രവർത്തകർക്കും പരാതി ഇല്ല എന്നു പോലീസിനെ അറിയിച്ചതിനെ തുടർന്ന്‌ പോലീസ് കേസ് പിൻവലിച്ചു. യേശു ക്രിസ്തു പഠിപ്പിച്ചത് സ്നേഹിക്കുവാനും ക്ഷമിക്കുവാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുമാണ് എന്ന് വിശ്വാസികൾ പറഞ്ഞു.
റ്റിപിഎം ചെന്നൈ സർവ്വദേശീയ കൺവൻഷന്റെ പ്രചരണാർത്ഥം മാർച്ച് 4ന് ചെന്നൈ ഗുഡുവാഞ്ചേരിയിൽ ലഘുലേഖകളും പുതിയനിയമ പുസ്തകങ്ങളും വിതരണം ചെയ്ത വിശ്വസികൾക്കും സുവിശേഷ പ്രവർത്തകർക്കും നേരെ ആയിരുന്നു സുവിശേഷ വിരോധികളുടെ ആക്രമണം. ആക്രമികൾക്കെതിരേ പോലീസ് സ്വമേധയാ കേസ് എടുത്തിരുന്നു.

post watermark60x60

സുവിശേഷ വിരോധികൾ ലഘുലേഖകളും പുതിയനിയമ പുസ്തകങ്ങളും നശിപ്പിക്കുകയും തീയിടുകയും ചെയ്തിരുന്നു. രാജ്യത്തെ സുവിശേഷ പ്രവർത്തനങ്ങൾക്ക്‌ എതിരെ നടക്കുന്ന അക്രമങ്ങളെ ഓർത്തു ദൈവമക്കൾ പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like