ഐ.പി.സി – യു.കെ & അയർലന്റ് കോൺഫറൻസ് ഏപ്രിൽ 6 മുതൽ 8 വരെ
ബെൽഫാസ്റ്റ്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യു.കെ & അയർലന്റ് റീജിയൻ കൺവൻഷൻ 2018 ഏപ്രിൽ 6 മുതൽ 8 വരെ ബൽഫാസ്റ്റ് റോയൽ ബെൽഫാസ്റ്റ് അക്കാഡമി ക്കൽ ഇൻസ്ട്യൂറ്റിൽ നടക്കും.
റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ്, എബി ഏബ്രഹാം എന്നിവർ പ്രസംഗിക്കും. ഏപ്രിൽ 6ന് വെള്ളിയാഴ്ച വൈകിട്ട് 5ന് രജിസ്ട്രേഷൻ, 6 മണിക്ക് ഉദ്ഘാടനവും പൊതുയോഗവും, 7 ശനിയാഴ്ച രാവിലെ 9ന് പാസ് റ്റേഴ്സ് മീറ്റിംഗ്, 10ന് റിവൈവൽ മീറ്റിംഗ്, ഉച്ചക്ക് 2ന് സൺണ്ടേസ്ക്കൂൾ മീറ്റിംഗ്, 3ന് സോദരി സമാജം, വൈകിട്ട് 4ന് പി.വൈ.പി.എ, 6ന് പൊതുയോഗം, 8ന് ഞായറാഴ്ച രാവിലെ 9.30ന് സംയുക്ത സഭാ യോഗവും തിരുവത്താഴവും നടക്കും.
ഐ.പി.സി. റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർമാരായ ബാബു സക്കറിയ (വൈസ് പ്രസിഡണ്ട്), സി.ടി.എബ്രഹാം (സെക്രട്ടറി), സഹോദരന്മാരായ സാം മാത്യു (ജോ. സെക്രട്ടറി), ജോൺ മാത്യു (ട്രഷറാർ), പാസ്റ്റർമാരായ സീജോ ജോയി (പ്രമോ. സെക്രട്ടറി), ജേക്കബ് ജോൺ (ലോക്കൽ കോർഡിനേറ്റർ), ഫിലിപ്പ് ചാക്കോ പ്രബ്ലി. കൺവീനർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്.
കടുതൽ വിവരങ്ങൾക്ക്: 077885880329, 07926508070, 07588631013