സിംഗപൂരിൽ മരിച്ച അതുലിന്റെ ഭൗതീക ശരീരം നാളെ നാട്ടിലെത്തിക്കും.
മാരാമൺ: സിംഗപൂരിൽ മരണമടഞ്ഞ പുല്ലാട്ട് മനാട്ട് പുത്തൻവീട്ടിൽ അജി എബ്രഹാമിന്റെ മകൻ അതുലിന്റെ(20) ഭൗതീക ശരീരം നാളെ നാട്ടിലെത്തിക്കും.

സിംഗപൂരിലെ എസ്. സി. എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാർത്ഥിയായ അതുലിനെ കഴിഞ്ഞ 2 ദിവസമായി കാണാനില്ലായിരുന്നു.
കൂട്ടുകാരുമൊത്ത് തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു സിംഗപ്പൂരിൽ നിന്നും ലഭിക്കുന്ന വിവരം.
Download Our Android App | iOS App
ഒരു വർഷം മുൻമ്പ് സിംഗപൂരിലെത്തിയ അതുൽ വർക്ക് പെർമിറ്റിനു വേണ്ടി പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ടായിരുന്നു.
സിംഗപൂർ മലയാളി അസോസിയേഷനാണ് ഭൗതീക ശരീര നാട്ടിലെത്തിക്കുവാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നത്. കൂടെ ചില മലയാളി സഭ വിശ്വാസികളും ക്രമീകരണത്തിൽ സഹകരിക്കുന്നുണ്ടന്ന് ലൈറ്റ് ഓഫ് ഗോസ്പൽ ചർച്ച് പാസ്റ്റർ റോജി ജോസഫ് ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.
നാട്ടിലെത്തിക്കുന്ന ഭൗതീക ശരീരം മാരാമൺ ഐ. പി. സി സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.