ശാരോൻ സൺഡേസ്കൂൾ അസോസിയേഷൻ നാഷണൽ ക്യാമ്പ് ഏപ്രിൽ 17 മുതൽ 19 വരെ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ടി സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാമ്പ് ഏപ്രിൽ 17 ചൊവ്വ മുതൽ 19 വ്യാഴം വരെ തിരുവല്ല കൊമ്പാടി മാർത്തോമ്മാ ക്യാംപ് സെൻററിൽ വെച്ചു നടക്കും. പ്രൊഫ. സാം സ്കറിയ (മുംബൈ), സുജിത്ത് എം. സുനിൽ (ജയ്പൂർ), ഡോ. സുമൻ അലക്സാണ്ടർ, സിജു തോമസ് ആലഞ്ചേരി, സുവി. ബാബു തോമസ് അങ്കമാലി തുടങ്ങിയുള്ളവർ ക്ലാസുകൾ നയിക്കും. ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി, ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...