മായാത്ത സ്നേഹം എന്ന എട്ടു വയസുകാരന്റെ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.

എട്ട് വയസുകാരനായ നഥനിയേൽ എഴുതി സംഗീതം പകർന്ന ” ഗാനം മായാത്ത സ്നേഹം.. മറയാത്ത സ്നേഹം ” എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.

ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ പുകഴ്ച നിയമിച്ചാക്കിയ ദൈവീക വരദാനത്തിന്റെ അർത്ഥവത്തായ ആവിഷ്കാരമാണ് ഈ ഗാനം..

ശാരീരിക വൈകല്യങ്ങളും അസ്വസ്തതകളും ജനനം മുതൽ ഉണ്ടങ്കിലും ദൈവം ദൈവീക നിയോഗം പകർന്നു നൽകിയ കഴിവിലൂടെ ഈ ഗാനം പിറവിയെടുക്കുകയായിരുന്നു. തികച്ചും ജനഹൃദയങ്ങളിൽ ആശ്വാസമായി മാറിയ ഈഗാനം ഇന്ന് മലയാള ക്രൈസ്തവ സംഗീതലോകം ഏറ്റ് പാടുകയാണ്. നിരവധി പ്രമുഖരാണ് ഈ ഗാനത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പ്രമുഖ സുവിശേഷകനായ പാസ്റ്റർ.ടിനു ജോർജിന്റെ സഹോദരനായ പാസ്റ്റർ.ടി ജി ജോർജിന്റെയും ഹണി ജോർജിന്റെയും പുത്രനാണ് നഥനിയേൽ.

ഈ കുഞ്ഞിൽ നിന്നും ഇനിയും അനേക ഗാനങ്ങൾ പിറവി കൊള്ളട്ടെ.. കുഞ്ഞിന്റെ താലന്ത് മനസിലാക്കി പോത്സാഹനം നൽകിയ മാതാപിതാക്കളും അഭിനന്ദനം അർഹിക്കുന്നു…
ഗാനം ആലപിച്ചിരിക്കുന്നത് ഗായകൻ ജൈസൻ കടമ്പനാടാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.