പാ. ടി.എസ്. ഏബ്രഹാം അനുസ്മരണ സമ്മേളനം ലുധിയാനയിൽ നടന്നു

വാർത്ത : തോംസണ് കോശി ലുധിയാന.

ലുധിയാന : പരേതനായ മുൻ ഐ. പി.സി. ജനറൽ പ്രസിഡന്റ് പാ. ടി. എസ്. എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം ലുധിയാന ഐ.പി.സി. ഹെബ്രോൻ ചർച്ചിൽ നടന്നു. ലുധിയാനയിലെ പെന്തകോസ്ത് സഭകളിലെ അംഗങ്ങൾ പാ. ടി. എസ്. ഏബ്രഹാം ഭാരതത്തിലെ പെന്തകോസ്ത് പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ സ്മരിച്ചു. ഡോ. അലക്സ് ഏബ്രഹാം (ഡയറക്ടർ, ഓപ്പറേഷൻ അഗപ്പേ) മുഖ്യ സന്ദേശം നൽകി. പാ. കെ. കോശി (ഐ.പി.സി പഞ്ചാബ് സ്റ്റേറ്റ് സെക്രട്ടറി) അധ്യക്ഷത വഹിച്ചു.

post watermark60x60

-ADVERTISEMENT-

You might also like