“ഭവനത്തില്‍ അത്ഭുതമായി ബൈബിള്‍”

സ്വന്തം ലേഖകന്‍:

നോര്‍ത്ത് കരോളിന: അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായ ഭവനത്തില്‍ നിന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ ബൈബിള്‍ കണ്ടെത്തി. ഈസ്റ്റ് സ്പെന്‍സറില്‍ താമസിക്കുന്ന റോയ് ലീസര്‍:ചി.ചി ദമ്പതികളുടെ ഭവനമാണ് തീപിടുത്തത്തിനിരയായത്.ലീസര്‍ ദമ്പതികളും രക്ഷപ്പെട്ടുവെങ്കിലും വീട് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരിന്നു. തീയണക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് വീടിന്റെ ഉള്ളില്‍ നിന്നും യാതൊരു പോറല്‍ പോലുമേല്‍ക്കാതെ ബൈബിള്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
വീടിന്റെ ഗ്യാരേജില്‍ പൊട്ടിത്തെറി കേട്ടാണ് തങ്ങള്‍ തീപിടിച്ച വിവരമറിഞ്ഞതെന്ന് ലീസര്‍ ദമ്പതികള്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം തീ വീടിനുള്ളിലേക്ക് പടരുകയായിരിന്നു. വീട് പൂര്‍ണ്ണമായും അഗ്നിക്കിരയാകുന്നതിന്
മുന്‍പ് തന്നെ ലീസര്‍ ദമ്പതികളും അവരുടെ വളര്‍ത്തു നായ്ക്കളും പുറത്തുചാടി രക്ഷപ്പെട്ടു. ഗ്യാരേജിലെ രണ്ട് കാറുകള്‍ ഉള്‍പ്പെടെ വീട്ടിലുള്ള സകലതും കത്തി നശിച്ചെങ്കിലും കബോഡില്‍ ഇരുന്ന വിശുദ്ധ ഗ്രന്ഥത്തിന് പോറല്‍ പോലും എല്‍ക്കാതെ കണ്ടെത്തുകയായിരിന്നു. അഗ്നിക്കിരയായ അവശിഷ്ടങ്ങളില്‍ നിന്നുമാണ് അഗ്നിശമനസേനാംഗങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ ബൈബിള്‍ കണ്ടെത്തിയത്.തീയണക്കാനുള്ള
ശ്രമത്തിനിടെ അല്‍പ്പം നനഞ്ഞല്ലാതെ യാതൊരു കേടുപാടും വിശുദ്ധ ഗ്രന്ഥത്തിന് പറ്റിയിരുന്നില്ലെന്ന്‍ അഗ്നിശമനസേനാംഗമായ
കെന്‍ വോംബിള്‍ പറഞ്ഞു. തീപിടുത്തിനിരയായ വീട്ടില്‍ നിന്നും കണ്ടെത്തുന്ന സാധനങ്ങളില്‍ സാധാരണ
ഗതിയില്‍ കരിയും കരിഞ്ഞ പാടുകളും
മറ്റും കാണുന്നതാണ്.എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പുറംചട്ട പഴയതു പോലെ തന്നെ വെളുത്തതായിരുന്നുവെന്നും ഒരു അഗ്നിശമനസേനംഗമെന്ന നിലയിലുള്ള തന്റെ സേവനകാലത്ത് ഇതുപോലൊരു അത്ഭുതം താന്‍ കണ്ടിട്ടില്ലെന്നും കെന്‍ സാക്ഷ്യപ്പെടുത്തി.ഇതാണ്‌ ജീവിക്കുന്ന വചനത്തിന്റെ ശക്‌തി അത്‌ ഇവിടെ കാണിച്ച്‌തെരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like