കോലഞ്ചേരി സുവിശേഷ മഹായോഗത്തിന്‌ ഇന്ന്‌ തുടക്കം

കോലഞ്ചേരി: പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റിന്‌ എതിര്‍വശം നടക്കുന്ന 3 ദിവസത്തെ സുവിശേഷ മഹായോഗത്തിന്‌ ഇന്ന്‌ തുടക്കം. 22,23,24 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ എല്ലാദിവസവും വൈകിട്ട്‌ 6 മുതല്‍ 9 വരെ നടത്തപ്പെടുന്ന യോഗത്തില്‍ ഡോ. കെ. മുരളീധര്‍ വചനസന്ദേശം നല്‍കും.

ഗ്രേയ്‌സ്‌ മെലഡീസ്‌ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. കോലഞ്ചേരിയിലേയും പരിസരപ്രദേശങ്ങളിലേയും വിവിധ പെന്തെക്കോസ്‌ത്‌ സഭകളുടെ നേതൃത്വത്തിലുള്ള ഈ ഐക്യ കണ്‍വന്‍ഷന്‍ ഈ പ്രദേശത്തെ വലിയ പെന്തെക്കോസ്‌ത്‌ സമ്മേളനങ്ങളില്‍ ഒന്നായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.