കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് നിലവിൽ വന്നു

ബാംഗ്ലൂർ: കർണാടകത്തിലെ ദൈവവചന അടിസ്ഥാനത്തിൽ നിലനില്ക്കുന്ന സ്വതന്ത്ര പെന്തക്കോസ്ത് സഭകളെ ഏകോപിപ്പിച്ചുകൊണ്ട് ആത്മീയ കൂട്ടായ്മയായ കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് നിലവിൽ വന്നു. ദൈവദാസന്മാരും ദൈവസഭകളും തമ്മിലുള്ള ആത്മീയ ഐക്യമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഫെബ്രുവരി മൂന്നാം തിയതി ബാംഗ്ലുർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെന്ററിൽ നടന്ന ആത്മീയ സംഗമത്തിൽ, ഈ കാലഘട്ടത്തിൽ ദൈവസഭകൾ ഒന്നിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാസ്റ്റർ ജെസ്റ്റിൻ കോശി ദൈവവചന വെളിപ്പാടിൽ ദൈവം കൊടുത്ത ദർശനം പങ്കുവയ്ക്കുകയും ദൈവദാസന്മാർ ഒന്നടങ്കം അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. പാസ്റ്റർ ബിജു മാരാമൺ കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് ദൈവകരത്തിൽ സമർപ്പിച്ച് പ്രാർത്ഥിച്ചു. തുടർന്ന് ഫെബ്രുവരി 18 തിയതി വൈകിട്ട് യെലഹങ്ക ഗിൽഗാൽ സുവാർത്ത ഭവൻ ചർച്ചിൽ, ബാംഗ്ലൂരിലെ വിവിധ സഭകളിലെ ദൈവദാസന്മാരും ദൈവജനവും ഒത്തുചേർന്ന യോഗത്തിൽ ജനറൽ കൗൺസിൽ മെമ്പേഴ്സിനെ നിയമിച്ചു. റവ. ലെസ്ലി പിന്റോ, റവ. സി. കെ ഉമ്മൻ എന്നിവർ പേട്രൺസ് ആയും, റവ. ജെസ്റ്റിൻ കോശി (ജനറൽ പ്രസിഡന്റ്), റവ ഡോ. കോശി പ്രകാശ് (ജനറൽ സെക്രട്രി), റവ. ബിജു ജോൺ (ജനറൽ ട്രഷറർ), പാസ്റ്റർ മോനിഷ് മാത്യൂ (ബാംഗ്ലൂർ ഡിസ്ട്രിറ്റ് ഡയറക്ടർ), പാസ്റ്റർ ബിജു യോഹന്നാൻ, പാസ്റ്റർ വർഗ്ഗീസ് ജോസഫ് എന്നിവരെ പ്രയർ കോഡിനേറ്റേഴ്സ് ആയും നിയമിച്ചു. റവ ഹാരി പേരേരെ നിയമന പ്രാർത്ഥന നടത്തി. എല്ലാമാസത്തിലും ഒരു ദിവസം ദൈവ ദാസന്മാരും ദൈവജനവും വിവിധ സഭകളിൽ ഒന്നിച്ചു കൂടുകയും ദേശത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ദൈവസഭകൾക്ക് കൈത്താങ്ങൽ കൊടുക്കുകയുമാണ് KCF ന്റെ ലക്ഷ്യം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.