”നിത്യതയിലേക്കുള്ള മെട്രോ ട്രയിൻ ” എന്ന കഥ സമാഹാരത്തെ ഐ.പി.സി ഗരീബാ ഗാർഡൻ പാസ്റ്ററും ഡൽഹി ചാപ്റ്റർ പ്രസിഡൻറുമായ പാസ്റ്റർ ബ്ലസ്സൻ പി.ബി. അവലോകനം ചെയ്യുന്നു

രഞ്ജിത്ത് ജോയി എഴുതിയ നിത്യതയിലേക്കുള്ള മെട്രോ ട്രെയിൻ എന്ന കഥ സമാഹാരം വായനക്കാരിൽ വലിയ സ്വാധീനം ചെലുത്തുന്നു. ജീവിതത്തിന്റെ നേർകാഴ്ചകളുമായി സന്ധിക്കുന്ന അനുഭവങ്ങളെ കോർത്തിണക്കിയിട്ടുള്ള വിവരണങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു …… ആത്മീയ മണ്ഡലത്തിലെ ചില പുഴുക്കുത്തു പിടിച്ച സ്വഭാവങ്ങളെയും, നീക്കിക്കളയേണ്ടുന്ന വ്യവസ്ഥിതികളെയും അനാവരണം ചെയ്യുന്ന ഈ പുസ്തകം വായനക്കാരിൽ കൂടുതൽ പ്രതീക്ഷ ഉളവാക്കുന്നു….നാട്ടിൻ പുറങ്ങളിലെ ഓരോ സന്ധ്യകളിലും അരങ്ങേറുന്ന ചിത്രങ്ങൾ ഒട്ടും തനിമ വിടാതെ പകർത്തുവാൻ തന്റെ തൂലികക്ക് കഴിഞ്ഞിട്ടുണ്ട്. ഭാവനയും, അല്പം കാര്യവും അതിലുപരി വലിയ ലക്ഷ്യവും മനസ്സിൽ കണ്ടുകൊണ്ടാണ് തന്റെ രചന നിർവഹിച്ചത് എന്ന് ഏതൊരു വായനക്കാരനും പറയുവാൻ കഴിയും…ഗൃഹാതുരത്വ സ്മരണകളും നഷ്ടപ്പെട്ടു പോയ ഗ്രാമീണ ആത്‌മീയ പശ്ചാത്തലങ്ങളും വായനക്കാരിൽ വൈകാരിക തലങ്ങളിൽ മാറ്റത്തിന്റെ തുടിപ്പിളവാക്കുന്നു. മടുപ്പുളവാക്കാത്ത ഈ രചന തന്റെ ജീവിതത്തിന്റെ ഏടുകളിൽ നിന്നും അടർത്തിയെടുത്ത അനുഭവങ്ങളായതുകൊണ്ടു ഇതിലെ ജീവസുറ്റ കഥാപാത്രങ്ങൾ നമ്മുടെ മുൻപിൽ ചലിക്കുകയാണ്, നമ്മോടൊപ്പം അവരും യാത്ര തുടരുകയാണ് . തന്റെ കഥയിലെ കഥാപാത്രങ്ങൾ പലപ്പോഴായി നമ്മുടെയൊക്കെ ജീവിത്തിന്റെ ഏതെങ്കിലുമൊക്കെ വേളയിൽ നാമായിത്തന്നെ നമുക്ക് തോന്നുന്നു എങ്കിൽ അത് തന്റെ കഥാപാത്ര രചനയിൽ കലർപ്പില്ലാത്ത വിശ്വാസീയത താൻ സ്വീകരിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ്. അവർ നമ്മോടു സംവദിക്കുമ്പോൾ ഒഴിഞ്ഞു മാറാനാവാതെ , കടമകൾ നിറവേറ്റുവാനുള്ള ഉത്തരവാദിത്വമാണ് ഗ്രന്ഥ കാരൻ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്…

വലിയ പ്രതീക്ഷകളോടെ
ക്രിസ്തുവിൽ പാസ്റ്റർ പി ബി ബ്ലസൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.